കൂട്ടമരണങ്ങൾക്ക് ഉത്തരവാദിയാര്?
text_fieldsന്യൂഡൽഹി: ജനജീവിതം നരകതുല്യമാക്കി കോവിഡ് താണ്ഡവം തുടരുേമ്പാൾ ഭരണകൂടത്തിെൻറ വൻവീഴ്ചക്ക് ഉത്തരവാദികൾ ആരുമില്ല. മരണത്തിെൻറയും കോവിഡ് വ്യാപനത്തിെൻറയും കണക്കുകൾ ലക്ഷങ്ങളായി വളരുകയാണ്. ഓക്സിജൻ ക്ഷാമംമൂലം ആശുപത്രികളിൽ കൂട്ടമരണം ആവർത്തിക്കുന്നു. അതിഗുരുതരാവസ്ഥയുള്ള രോഗികൾപോലും ആശുപത്രിയിൽ ഇടംതേടി അലയുന്നു. മൃതദേഹങ്ങൾ സംസ്കരിക്കുന്നതിനുപോലും ക്യൂ തുടരുന്നു. രണ്ടാം തരംഗം ഉണ്ടായിട്ട് ദിവസങ്ങൾ പലതുകഴിഞ്ഞിട്ടും കാര്യങ്ങൾ വരുതിയിലായിട്ടില്ലെന്നു മാത്രമല്ല, കൂടുതൽ വഷളായി നിൽക്കുകയാണ്.
ജനങ്ങൾക്ക് ആശ്വാസമെത്തിക്കേണ്ട ഭരണകൂടം ഓരോ കാര്യത്തിലും കൈ കഴുകിനിൽക്കുകയാണ്. ഇതിനിടയിൽ വാക്സിനേഷൻ നടപടിയും താറുമാറായി. സാധാരണനിലക്ക് ബന്ധപ്പെട്ട വകുപ്പുമന്ത്രിയുടെയോ മുതിർന്ന ഉദ്യോഗസ്ഥരുടെയോ കസേര തെറിക്കേണ്ടതാണ്. പ്രധാനമന്ത്രി നേരന്ദ്ര മോദിയുടെതന്നെ വലിയ വീഴ്ചയായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ ഇപ്പോഴത്തെ സാഹചര്യത്തെ വിലയിരുത്തുന്നത്. ഇതിനിടയിൽതന്നെയാണ് ജനങ്ങളുടെ ജീവനും ആരോഗ്യത്തിനും സംരക്ഷണം നൽകുന്നതിൽ പരാജയപ്പെട്ട സർക്കാർ, ഒരാൾക്കും ഉത്തരവാദിത്തം നിർണയിക്കാത്തത്.
wൈഹകോടതികളും സുപ്രീംകോടതിയും ഇപ്പോഴത്തെ ഭരണകൂടവീഴ്ചയെ പലവട്ടം കടുത്തഭാഷയിൽ വിമർശിച്ചു. എന്നാൽ, അതൊന്നും മോദിസർക്കാറിനെ കുലുക്കിയില്ല. ജനവികാരമോ കോടതി ഇടപെടലുകളോ സർക്കാർ വകവെക്കാത്ത സ്ഥിതി. രണ്ടു ലക്ഷത്തോളം പേരുടെ ജീവൻ പൊലിഞ്ഞതിനും ആരുമില്ല ഉത്തരവാദികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.