യു.എന്നിൽ പാകിസ്ഥാനെ 'റോസ്റ്റ്' ചെയ്ത സ്നേഹ ദുബേ എന്ന ഡിപ്ലോമാറ്റ് ആരാണ്? അറിയാം ഇന്ത്യയുടെ തീപ്പൊരിയെ
text_fieldsസ്നേഹ ദുബേ എന്ന ഇന്ത്യൻ ഡിപ്ലോമാറ്റിെൻറ യു.എന്നിലെ പ്രസംഗം കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.ഐക്യരാഷ്ട്രസഭയിൽ പാകിസ്ഥാനെ വിമർശിച്ചുകൊണ്ട് സ്നേഹ നടത്തിയ പ്രസംഗം ഇന്ത്യയിൽ വലിയരീതിയിൽ കൊണ്ടാടപ്പെട്ടു. പാകിസ്ഥാനെ 'അഗ്നിശമനസേനയുടെ വേഷം ധരിച്ച തീവയ്പ്പുകാരൻ' എന്നാണ് സ്നേഹ യു.എന്നിൽ വിളിച്ചത്. പാക്കിസ്ഥാൻ ഇരയാണ് എന്ന പ്രധാനമന്ത്രി ഇമ്രാൻ ഖാെൻറ പ്രസ്താവനകൾക്ക് മറുപടിയായിട്ടാണ് സ്നേഹ സംസാരിച്ചത്.
യുനൈറ്റഡ് നേഷൻസ് സെക്യൂരിറ്റി കൗൺസിൽ നിരോധിച്ച നിരവധി തീവ്രവാദികൾക്ക് ആതിഥേയത്വം വഹിച്ചതിെൻറ നിന്ദ്യമായ റെക്കോർഡ് പാകിസ്ഥാെൻറ പേരിലാണെന്നും അവർ ചൂണ്ടിക്കാട്ടി. ഒസാമ ബിൻ ലാദൻ പാകിസ്ഥാനിൽ അഭയം പ്രാപിച്ചു. ഇന്നും പാകിസ്ഥാൻ നേതൃത്വം അദ്ദേഹത്തെ രക്തസാക്ഷിയായി മഹത്വപ്പെടുത്തുന്നു. ലോകത്തിന് മുന്നിൽ ഇന്ത്യയെക്കുറിച്ചുള്ള 'അസത്യങ്ങൾ പ്രചരിപ്പിച്ചതിന്' അവർ ഇമ്രാൻ ഖാനെ പരിഹസിച്ചു. ഇന്ത്യ നിരവധി ന്യൂനപക്ഷങ്ങളെ പാർപ്പിച്ചിരിക്കുന്ന ഒരു ബഹുസ്വര ജനാധിപത്യ രാജ്യമാണെന്നും അവർ പറഞ്ഞു.
ദുബെയുടെ വാക്കുകളെയും പ്രതികരണത്തെ രൂപപ്പെടുത്തിയ രീതിയെയും പ്രശംസിച്ച് ധാരാളം ആളുകൾ സോഷ്യൽ മീഡിയയിൽ രംഗത്ത് എത്തി. ഐ.എഫ്.എസ് (ഇന്ത്യൻ ഫോറിൻ സർവീസസ്) ഉദ്യോഗസ്ഥയായ സ്നേഹ ദുബെ, ഒരു സഞ്ചാരികൂടിയാണ്. 2012 ബാച്ച് സിവിൽസർവ്വീസ് ഉദ്യോഗസ്ഥയാണ് സ്നേഹ. സിവിൽ സർവ്വീസിൽ എത്തുന്ന അവരുടെ കുടുംബത്തിൽ നിന്നുള്ള ആദ്യ വ്യക്തികൂടിയാണ് സ്നേഹ. ഗോവയിൽ നിന്ന് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ സ്നേഹ, പുണെയിലെ ഫെർഗൂസൺ കോളേജിൽ നിന്ന് ബിരുദം നേടി. ഡൽഹി ജവഹർലാൽ നെഹ്റു സർവകലാശാലയിൽ നിന്ന് അന്താരാഷ്ട്ര പഠനത്തിന് എംഫിലും കരസ്ഥമാക്കി.
ആദ്യ ശ്രമത്തിൽ തന്നെ അവർക്ക് സിവിൽ സർവീസ് പരീക്ഷയിൽ വിജയിക്കാൻ കഴിഞ്ഞു. സ്നേഹയുടെ അച്ഛൻ ഒരു മൾട്ടിനാഷണൽ കമ്പനിയിൽ ജോലി ചെയ്യുന്നു. അമ്മ അധ്യാപികയാണ്. ഐഎഫ്‌എസിൽ തിരഞ്ഞെടുക്കപ്പെട്ട ഉടൻ, അവർ അണ്ടർ സെക്രട്ടറിയായി വിദേശകാര്യ മന്ത്രാലയത്തിൽ (എംഇഎ) ജോലി ചെയ്തു. അതിനുമുമ്പ്, അവർ മാഡ്രിഡിലെ ഇന്ത്യൻ എംബസിയിൽ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.