ഹിമാചൽ പ്രദേശിന്റെ പുതിയ മുഖ്യമന്ത്രി സുഖ്‍വിന്ദർ സിങ് സുഖുവിനെ അറിയാം
text_fieldsഷിംല: അനിശ്ചിതത്വങ്ങൾക്കൊടുവിൽ ഹിമാചൽ പ്രദേശിൽ മുതിർന്ന കോൺഗ്രസ് നേതാവും എം.എൽ.എയുമായ സുഖ്‍വിന്ദർ സിങ് സുഖുവിനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചു. തീരുമാനത്തിന് ഹൈക്കമാൻഡിന്റെ അംഗീകാരവും ലഭിച്ചു. കോൺഗ്രസ് സംസ്ഥാന പ്രചാരണ സമിതി ചെയര്‍മാനാണ് സുഖു. മുൻ സംസ്ഥാന അധ്യക്ഷനായിരുന്നു അദ്ദേഹം. ഹിമാചലിലെ തെരഞ്ഞെടുപ്പ് പ്രചാരണ ചുമതലയും ഇദ്ദേഹത്തിനായിരുന്നു. വൈകീട്ട് ഷിംലയിൽ ചേരുന്ന നിയമസഭ കക്ഷി യോഗത്തിനു ശേഷമായിരിക്കും ഔദ്യോഗിക പ്രഖ്യാപനം.
ഹമീർപൂർ ജില്ലയിലെ നദൗനിൽ നിന്ന് മൂന്നാം തവണയാണ് അദ്ദേഹം നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. കോൺഗ്രസ് കേന്ദ്ര വിദ്യാർഥി വിഭാഗമായ നാഷനൽ സ്റ്റുഡന്റ് യൂനിയൻ ഓഫ് ഇന്ത്യയിലൂടെ വളർന്നുവന്ന സുഖു അഭിഭാഷകനാണ്. ഷിംല ഹിമാചൽ പ്രദേശ് സർവ്വകലാശാലയിലെ പ്രവർത്തനങ്ങളിലൂടെയാണ് ശ്രദ്ധേയനാകുന്നത്. 1980കളിൽ എൻ.എസ്.യു.ഐയുടെ സംസ്ഥാന ഘടകത്തെ നയിക്കുകയും ചെയ്തു. 2000ൽ ഹിമാചൽ പ്രദേശ് യൂത്ത് കോൺഗ്രസ് അധ്യക്ഷനുമായി. 2008ൽ സംസ്ഥാന കോൺഗ്രസ് ഘടകത്തിന്റെ നേതാവായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.