ലോക്ഡൗൺ നീട്ടൽ: ഇന്ത്യയെ അഭിനന്ദിച്ച് ലോകാരോഗ്യ സംഘടന
text_fieldsന്യൂഡൽഹി: കോവിഡ് 19നെതിരായ പോരാട്ടത്തിന് ലോക്ഡൗൺ മേയ് മൂന്ന് വരെ നീട്ടാനുള്ള ഇന്ത്യയുടെ നീക്കത്തെ അഭിനന്ദിച് ച് ലോകാരോഗ്യ സംഘടന. പ്രതിരോധത്തിനുള്ള ഇന്ത്യയുടെ ‘കർക്കശവും സമയബന്ധിതവുമായ നടപടികൾ’ അഭിനന്ദനാർഹമാണെന്ന് ലോ കാരോഗ്യസംഘടനയുടെ സൗത്ത്-ഈസ്റ്റ് റീജിയണൽ ഡയറക്ടർ ഡോ. പൂനം ഖേത്രപാൽ സിങ് പറഞ്ഞു.
‘ഇതിൻെറ ഫലം എന്താകും എന്നതിനെകുറിച്ച് ഇപ്പോൾ പറയാറായിട്ടില്ല. എങ്കിലും ഫലപ്രദമായ സാമൂഹിക അകലം പാലിക്കൽ, രോഗബാധ കണ്ടെത്തൽ, ഐസൊലേഷൻ, സമ്പർക്കം പുലർത്തിയവരെ കണ്ടെത്തൽ തുടങ്ങിയ നടപടികൾക്കായി ദേശവ്യാപക ലോക്ക്ഡൗൺ നീട്ടിയത് വൈറസ് ബാധയെ തടയുന്നതിന് വലിയരീതിയിൽ സഹായകമാകും’’- അവർ പറഞ്ഞു.
‘വലുതും വ്യത്യസ്തവുമായ വെല്ലുവിളികളുണ്ടായിട്ടും ഈ മഹാമാരിയെ നേരിടുന്നതിൽ ഇന്ത്യ അചഞ്ചലമായ സമർപ്പണമാണ് കാണിച്ചത്. ഈ പരീക്ഷണകാലഘട്ടത്തിൽ, അധികൃതർക്കും ആരോഗ്യപ്രവർത്തകർക്കുമുള്ള അതേ ഉത്തരവാദിത്തം സമൂഹത്തിനുമുണ്ട്. ഈ വൈറസിനെ പ്രതിരോധാക്കുന്നതിന് എല്ലാവരും അവനവനാൽ കഴിയുന്നതിന്റെ പരമാവധി ശ്രമിക്കേണ്ട സമയമാണിത്’ - ഡോ. പൂനം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.