രാജീവ് ഗാന്ധിയെ വധിക്കാൻ ബോംബ് നിർമിച്ചതാര്?
text_fieldsന്യൂഡൽഹി: മുൻ പ്രധാനമന്ത്രി രാജീവ്ഗാന്ധിയെ കൊലപ്പെടുത്താൻ ഉപയോഗിച്ച ബോംബ് നിർമിച്ചതിനുപിറകിലെ ഗൂഢാലോചനയെക്കുറിച്ച അേന്വഷണത്തിൽ സുപ്രീംകോടതി ഇടപെടുന്നു. അന്വേഷണവിവരം അറിയിക്കാൻ കേന്ദ്രത്തിനും സി.ബി.െഎക്കും കോടതി നിർദേശം നൽകി. ഗൂഢാലോചനക്കേസ് വേണ്ടവിധം അന്വേഷിച്ചില്ലെന്ന് കേസിലെ പ്രതികളിലൊരാളായ പേരറിവാളൻ ശ്രദ്ധയിൽപെടുത്തിയതിനെതുടർന്നാണ് ഇതുസംബന്ധിച്ച അന്വേഷണവിവരം നൽകാൻ ജസ്റ്റിസുമാരായ രഞ്ജൻ െഗാഗോയ്, നവീൻ സിൻഹ എന്നിവരടങ്ങിയ െബഞ്ച് ആവശ്യപ്പെട്ടത്. ഇക്കാര്യം 23ന് പരിഗണിക്കും. 1991 മേയ് 21നാണ് തമിഴ്നാട്ടിലെ ശ്രീപെരുമ്പുതൂരിൽ നടന്ന സ്ഫോടനത്തിൽ രാജീവ് ഗാന്ധി വെടിയേറ്റുമരിച്ചത്.
ചാവേറായ തനു അടക്കം 14 പേർ കൊല്ലപ്പെട്ടു. ബോംബ് നിർമാണത്തിലടക്കം നടന്ന ഗൂഢാലോചന അന്വേഷിച്ചിട്ടില്ലെന്ന് േപരറിവാളനുവേണ്ടി ഹാജരായ അഡ്വ. ഗോപാൽ ശങ്കരനാരായണനാണ് സുപ്രീംകോടതിയിൽ ബോധിപ്പിച്ചത്. രാജീവിന് ഏർപ്പെടുത്തിയ സുരക്ഷയുമായി ബന്ധപ്പെട്ട ഫയലുകൾ അപ്രത്യക്ഷമായത്, ഡൽഹിയിലെ മാധ്യമപ്രവർത്തകൻ രജീന്ദർകുമാർ ജെയിൻ തുടങ്ങിയ വിഷയങ്ങൾ അന്വേഷിക്കണമെന്ന് ജസ്റ്റിസ് െജയിൻ കമീഷൻ നിർദേശിച്ചെങ്കിലും ഫലമുണ്ടായില്ലെന്ന് അഭിഭാഷകൻ ചൂണ്ടിക്കാട്ടിയിരുന്നു.
രാജീവ് വധത്തിനുപിറകിലെ ഗൂഢാലോചന അന്വേഷിക്കാൻ 1991 ആഗസ്റ്റിലാണ് ജയിൻ കമീഷനെ നിയോഗിച്ചത്. തനു ധരിച്ച ബെൽറ്റ്ബോംബ് ഉണ്ടാക്കാനുപയോഗിച്ച ബാറ്ററി നൽകി എന്നതാണ് പേരറിവാളനെതിരായ കുറ്റം. പേരറിവാളൻ ഉന്നയിച്ച ഗൂഢാലോചനയുമായി ബന്ധപ്പെട്ട വിഷയം മാത്രമാണ് ഇപ്പോൾ പരിഗണിക്കുന്നതെന്ന് സുപ്രീംകോടതി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.