Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപ്രതിരോധ ശക്​തിയിൽ...

പ്രതിരോധ ശക്​തിയിൽ ആരാണ്​ മുമ്പിൽ, ഇന്ത്യയുടെയും ചൈനയുടെയും കണക്കുകൾ ഇങ്ങനെ

text_fields
bookmark_border
പ്രതിരോധ ശക്​തിയിൽ ആരാണ്​ മുമ്പിൽ, ഇന്ത്യയുടെയും ചൈനയുടെയും കണക്കുകൾ ഇങ്ങനെ
cancel

ന്യൂഡൽഹി:  ഇന്ത്യ - ചൈന അതിർത്തിയിൽ നിന്നും കേൾക്കുന്ന വാർത്തകൾ ശുഭകരമല്ല​​. ലഡാക്കിൽ ഇന്ത്യ -ചൈന സംഘർഷത്തിൽ കമാൻഡിങ്​ ഓഫിസർ ഉൾപ്പെടെ മൂന്ന്​ ഇന്ത്യൻ സൈനികർ​ വീരമൃത്യു വരിച്ചു. കഴിഞ്ഞ ഏതാനും ആഴ്ചകളായി സംഘർഷം നിലനിൽക്കുന്ന ലഡാക്കിലെ ഗാൽവാൻ താഴ്‌വരയിൽ ഇന്നലെ രാത്രിയായിരുന്നു സംഭവം. 1975ന്​ ശേഷം ഇതാദ്യമായാണ്​ ഇന്ത്യ -ചൈന സംഘർഷത്തിൽ സൈനികർക്ക്​ ജീവൻ നഷ്​ടമാകുന്നത്​. 

പ്രശ്​ന പരിഹാരത്തിന്​ ഇരുരാജ്യങ്ങളിലെയും സൈനിക ഉദ്യോഗസ്​ഥർ ചർ​ച്ച തുടങ്ങിയിട്ടുണ്ട്​. 

അതേസമയം, ഇരുരാജ്യങ്ങളും അതിർത്തിയിൽ ശക്തമായ പടനീക്കം നടത്തുന്നതായും റിപ്പോർട്ടുണ്ട്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഇരുരാജ്യവും അതിർത്തിയിൽ സൈനിക വിന്യാസം വർധിപ്പിക്കുന്ന തരത്തിലേക്കാണ്​ കാര്യങ്ങൾ പോകുന്നത്​. കഴിഞ്ഞ 10 വർഷത്തെ കണക്കുകൾ പരിശോധിച്ചാൽ ഇന്ത്യൻ സേനയുടെ ശക്​തിപരീക്ഷിക്കുന്ന തരത്തിൽ ചൈന പലതവണയായി നടപടികൾ സ്വീകരിച്ചിട്ടുണ്ട്​. 

സ്​ഥിതിഗതികൾ വിലയിരുത്താൻ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങും വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറും അടിയന്തിര ചര്‍ച്ച നടത്തിയിട്ടുണ്ട്​. സംയുക്ത സേനാ മേധാവിയും മൂന്നു സേനകളുടെ തലവന്മാരും ചര്‍ച്ചയില്‍ പങ്കെടുക്കുകയും ചെയ്​തിരുന്നു. 

ഇന്ത്യ - ചൈന പ്രതിരോധ ശക്​തി താരതമ്യം 

ഇന്ത്യയും ചൈനയും തമ്മിൽ ഏറ്റുമുട്ടിയാൽ ചൈനയുടെ സൈനിക ബലത്തിന്​ മുന്നിൽ ഇന്ത്യക്ക്​ പിടിച്ചുനിൽക്കാൻ സാധിക്കുമോ എന്ന ചോദ്യമുയരാം. ഏഷ്യൻ വൻകരയിലെ ഏറ്റവും കരുത്തരായ രാജ്യങ്ങൾ എന്നാണ്​ ഇരുരാജ്യങ്ങളും അറിയപ്പെടുന്നത്​. ഇന്ത്യയുടെയും ചൈനയുടെയും സൈനിക ശക്​തി താരതമ്യം ചെയ്യുകയാണെങ്കിൽ പല മേഖലയിലും മുൻതൂക്കം​ ചൈനക്കാണ്​​. ചൈനയെ ഭയപ്പെടുത്താൻ പോന്ന പടകോപ്പുകൾ ഇന്ത്യക്കുണ്ട്​ എന്നത്​ തള്ളിക്കളയാനാവില്ല. അതേസമയം, സൈനിക ശക്​തിക്ക്​ വേണ്ടി ഇന്ത്യയേക്കാൾ പണം വിലയിരുത്തുന്ന രാജ്യമാണ്​ ചൈന​. 

ചൈന ലോകത്തെ വൻശക്തിയായത്​ അവരുടെ ഉൽപാദന മേഖലയുടെ പുരോഗതിയിലൂടെയാണ്​. അതിലൂടെ വന്ന സമ്പത്തി​​െൻറ വലിയൊരു ഭാഗം അവർ സൈനിക ശക്​തി പരിഷ്​കരിക്കുന്നതിനായി ചെലവഴിക്കുകയും ചെയ്​തുകൊണ്ടിരിക്കുന്നു. ഇറക്കുമതി ചെയ്യുന്ന പ്രതിരോധ ഉപകരണങ്ങളെയാണ്​ ഇന്ത്യ കൂടുതൽ ആശ്രയിക്കുന്നത്​. എന്നാൽ, ചൈന സ്വയം നിർമിക്കുന്നു. ആയുധങ്ങളും മറ്റും രാജ്യത്ത്​ തന്നെ നിർമിക്കുകയാണെങ്കിൽ ഇന്ത്യക്ക്​ ശക്​തിയിൽ ചൈനയോടൊപ്പമോ അതിനുമുകളിലോ എത്താൻ കഴിഞ്ഞേക്കും.

136 കോടിയാണ്​ ഇന്ത്യയുടെ ജനസംഖ്യ. ചൈനയുടേത്​ 143 കോടിയും. സാമ്പത്തിക വളർച്ചയിൽ സമീപകാലത്തായി വലിയ മുന്നേറ്റം നടത്തിയ ചൈന ജി.ഡി.പിയിലും ഇന്ത്യയേക്കാൾ ബഹുദൂരം മുന്നിലാണ്​. കഴിഞ്ഞ ഫെബ്രുവരി വരെയുള്ള കണക്കുകൾ നോക്കിയാൽ ഇന്ത്യയുടെ പ്രതിരോധ ബജറ്റ്​ 71 ബില്യൺ അമേരിക്കൻ ഡോളറാണ്. അതേസമയം ചൈനയുടേത്​ 271 ബില്യൺ ഡോളറും. ആകെ ആൾ ബലം നോക്കുകയാണെങ്കിൽ ഇന്ത്യയുടേത്​ 61.6 കോടിയാണ്​. ചൈനയുടേത്​ 75 കോടിയും. ജോലി ചെയ്യാൻ കഴിയുന്ന ജനങ്ങളുടെ എണ്ണം ഇന്ത്യ 49 കോടി, ചൈന 62 കോടി. 

എല്ലാ വർഷവും സൈനിക ദൗത്യത്തിന്​ സജ്ജമായ ആളുകളുടെ എണ്ണം ഇന്ത്യയിൽ 2.3 കോടിയാണ്​. അതേസമയം ചൈനയിൽ അത്​ 1.9 കോടിയാണ്​​. 

23 ലക്ഷം സൈനികർ ചൈനക്കുള്ളപ്പോൾ ഇന്ത്യക്കത്​ 13 ലക്ഷമാണ്​. ഇന്ത്യക്ക്​ ആകെയുള്ള അണുബോംബുകളുടെ എണ്ണം 120 മുതൽ 130 വരെയാണ്​. അതേസമയം ചൈനക്കത്​ 270 മുതൽ 300 വരെയുണ്ട്​. എല്ലാ തരത്തിലുമുള്ള വിമാനങ്ങൾ ഇന്ത്യക്ക്​ 2663 എണ്ണവും ചൈനക്ക്​ 3749 എണ്ണവുമാണുള്ളത്​. സൈനിക ഹെലികോപ്​റ്റർ ഇന്ത്യക്ക്​ 646ഇം ചൈനക്ക്​ 802മാണുള്ളത്​. ആക്രമണ ഹെലിക്കോപ്​റ്റർ ഇന്ത്യക്ക്​ 19 ചൈനക്ക്​ 200. 

ഇന്ത്യക്കുള്ള എയർപോർട്ടുകളുടെ എണ്ണം 346ആണെങ്കിൽ ചൈനക്ക്​ 507 ആണ്​. സൈനിക ബലം ചൈനക്കാണെങ്കിലും ഭൂപ്രദേശം ഇന്ത്യക്ക്​ അനുകൂലമാണ്​. ഇന്ത്യക്ക്​ 6464 യുദ്ധ ടാങ്കുകളാണുള്ളത്​. ചൈനക്ക്​ 9150 എണ്ണമുണ്ട്​. പ്രധാന തുറമുഖങ്ങൾ ഇന്ത്യക്ക്​ ഏഴും എണ്ണവും ചൈനക്ക്​ 15 എണ്ണവുമാണ്​. മൈൻ വാർഫെയർ ക്രാഫ്റ്റുകളുടെ എണ്ണം ഇന്ത്യക്ക്​ ആറും ചൈനക്ക് നാലും ആണ്​. പീരങ്കികളുടെ എണ്ണം നോക്കിയാൽ ഇന്ത്യയാണ്​ മുന്നിൽ. ഇന്ത്യക്ക്​ 7414 എണ്ണവും ചൈനക്ക്​ 6246 എണ്ണവുമാണുള്ളത്​. 

അന്തർവാഹിനി കപ്പലുകളിൽ ചൈന ബഹുദൂരം മുന്നിലാണ്​. ചൈനക്ക്​ 68 എണ്ണമുള്ളപ്പോൾ ഇന്ത്യക്കത്​ 14 എണ്ണം മാത്രമാണ്​. 

യുദ്ധക്കപ്പലുകളുടെ എണ്ണം ഇന്ത്യക്ക്​ 295 എണ്ണവും ചൈനക്ക്​ 714മാണുള്ളത്​​. വിമാന വാഹിനിക്കപ്പൽ ഇന്ത്യക്ക്​ രണ്ടെണ്ണമുണ്ട്​. എന്നാൽ ചൈനക്ക്​ ഒന്നുമാത്രമേയുള്ളൂ​. ഫ്രിഗേറ്റ്​ കപ്പലുകൾ ഇന്ത്യക്ക്​ 14ഉം ചൈനക്ക്​ 48ഉം. നശീകരണ കപ്പലുകളും ഇന്ത്യയേക്കാൾ കൂടുതൽ ചൈനക്കാണ്​. ചൈനക്ക്​ 32 എണ്ണമുള്ളപ്പോൾ ഇന്ത്യക്ക്​ 10 എണ്ണം മാത്രം. പട്രോൾ ക്രാഫ്റ്റ്​ ഇന്ത്യക്ക്​ 135ഉം ചൈനക്ക്​ 138ഉമാണ്​.

ബാലിസ്റ്റിക്​ മിസൈലുകളുടെ എണ്ണത്തിൽ ചൈന ബഹുദൂരം മുന്നിലാണ്​. 13000 ചൈനക്ക്​ സ്വന്തമായുള്ളപ്പോൾ ഇന്ത്യക്കത്​ 5000 ആണ്​. പ്രതിദിനമുള്ള പെട്രോളിയം നിർമാണം ഇന്ത്യ 7.67 lac  bblഉം ചൈന 41.89 lac  bblഉമാണ്​. പെട്രോളിയം ഉപയോഗം ​ഇന്ത്യ 35.10 lac bblഉം ചൈന 1.01 കോടി bblഉമാണ്​.


സൈനികശേഷിയിലും മാനവവിഭവശേഷിയിലും മുന്നിലുള്ള രണ്ട്​ വൻശക്തികൾ നേർക്കു​േനർ വരുന്നത്​ ആശങ്കയോടെയും ആകാംക്ഷയോടെയുമാണ്​ ലോകം ഉറ്റുനോക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian armyindia vs chinaChinese military
News Summary - Who is more powerful in the defense sector between India and China
Next Story