പട്ടികജാതിക്കാരനാണെങ്കിലും കോവിന്ദ് അവരോടൊപ്പം നിൽക്കുമെന്ന് കരുതാനാവില്ല -ജിഗ്നേഷ് മേവാനി
text_fieldsപട്ടികജാതിക്കാരനാണെങ്കിലും രാഷ്ട്രപതി രാംനാഥ് കോവിന്ദ് അവരോടൊപ്പം നിൽക്കുമെന്ന് കരുതാനാവില്ലെന്ന് ജിഗ്നേഷ് മേവാനി എം.എൽ.എ. കർഷക ബില്ല് രാഷ്ട്രപതി ഒപ്പിട്ടതിനെ വിമർശിച്ചുകൊണ്ടാണ് അദ്ദേഹം ഇങ്ങിനെ പറഞ്ഞത്.'കോവിന്ദ് പട്ടികജാതിക്കാരായതിനാൽ ദരിദ്രരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും പട്ടികജാതിക്കാരുടെയും കർഷകരുടെയും താൽപ്പര്യങ്ങൾക്ക് അനുസരിച്ച് അദ്ദേഹം ചിന്തിക്കുമെന്ന് പ്രതീക്ഷിക്കാനാവില്ല. ഉയർന്ന ജാതിയിൽ (ബ്രാഹ്മണർ ഉൾപ്പെടെ) ഒരാൾ ജനിച്ചതുകൊണ്ട് അവർ പാവപ്പെട്ടവർക്ക് എതിരുമായിരിക്കില്ല'-അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
This means that only because Kovind belongs to Schedule Castes, one can't expect him to think in the interest of poor, marginalised, Dalits and farmers. And only because one is born ( due to biological accident) in a so called upper caste (including Brahmins) may not be anti-poor https://t.co/TV9VJIFV9B
— Jignesh Mevani (@jigneshmevani80) September 27, 2020
രാഷ്ട്രപതി കർഷക ബില്ലുകൾ ഒപ്പുവച്ചു എന്ന വാർത്തയും അദ്ദേഹം ഇതോടൊപ്പം പങ്കുവച്ചിട്ടുണ്ട്. രാജ്യത്ത് രൂപപ്പെട്ട വമ്പിച്ച പ്രക്ഷോഭങ്ങൾ കണക്കിലെടുത്ത് രാഷ്ട്രപതി കർഷക ബില്ലുകൾ തിരിച്ചയക്കണമെന്ന് പ്രതിപക്ഷ കക്ഷികളും കർഷക സംഘടനകളും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത് അവഗണിച്ച് അദ്ദേഹം ബില്ലുകളിൽ ഒപ്പുവയ്ക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.