മരണത്തിന് വരെ കാരണമായേക്കാം; പഞ്ചാബിൽ നിർമിക്കുന്ന കഫ് സിറപിനെതിരെ മുന്നറിയിപ്പുമായി ഡബ്ല്യു.എച്ച്.ഒ
text_fieldsന്യൂഡൽഹി: ആരോഗ്യത്തിന് ഹാനികരമായ പദാർഥങ്ങൾ കണ്ടെത്തിയതിനെത്തുടർന്ന് ഇന്ത്യൻ നിർമ്മിത കഫ് സിറപ്പിനെതിരെ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ). മാർഷൽ ദ്വീപുകളിലും മൈക്രോനേഷ്യയിലും വിതരണം ചെയ്യുന്ന മരുന്നിൽ അപകടകരമായ ഘടകങ്ങൾ കണ്ടെത്തിയതിനെത്തുടർന്നാണ് മുന്നറിയിപ്പ്. പഞ്ചാബ് ആസ്ഥാനമായുള്ള ക്യു.പി ഫാർമകെം ലിമിറ്റഡ് നിർമിച്ച് ട്രില്ലിയം ഫാർമ വിതരണം ചെയ്യുന്ന കഫ് സിറപിനെതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത്. ഉസ്ബെകിസ്താനിൽ ഇന്ത്യൻ കമ്പനിയുടെ കഫ് സിറപ്പ് കഴിച്ചതിനെത്തുടർന്ന് 18 കുട്ടികൾ മരിച്ചു എന്ന ആരോപണത്തിന് പിന്നാലെയാണ് പുതിയ വിവാദം.
മാർഷൽ ദ്വീപുകളിലെയും മൈക്രോനേഷ്യയിലെയും ഒരു ബാച്ചിൽ നിന്നുള്ള സിറപ്പിന്റെ സാമ്പിളുകളിൽ "അസ്വീകാര്യമായ അളവിൽ ഡൈതലീൻ ഗ്ലൈക്കോളും എഥിലീൻ ഗ്ലൈക്കോളും" കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന പറഞ്ഞു. ഇവ ഉപയോഗത്തിന് സുരക്ഷിതമല്ലെന്നും ഡബ്ല്യു.എച്ച്.ഒ
മുന്നറിയിപ്പ് നൽകി. കുട്ടികളിൽ ഇതിന്‍റെ പാർശ്വഫലം ഗുരുതരമായിരിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
ഓസ്‌ട്രേലിയയിലെ ഡ്രഗ് റെഗുലേറ്ററി അതോറിറ്റിയായ തെറാപ്യൂട്ടിക്‌സ് ഗുഡ്‌സ് അഡ്മിനിസ്‌ട്രേഷന്റെ ക്വാളിറ്റി കൺട്രോൾ ലബോറട്ടറിയിലാണ് സിറപ്പിന്റെ സാമ്പിളുകൾ പരിശോധിച്ചത്.
ഡൈതലീൻ ഗ്ലൈക്കോളും എഥിലീൻ ഗ്ലൈക്കോളും അമിതമായി ശരീരത്തിലെത്തിലെത്തിയാൽ കുട്ടികളെ ഗുരുതരമായി ബാധിക്കും. വയറുവേദന, ഛർദ്ദി, വയറിളക്കം, മൂത്ര തടസ്സം, തലവേദന, മാനസികാവസ്ഥയിലെ മാറ്റം, വൃക്ക തകരാറുകൾ എന്നിവയ്ക്കു കാരണമാവും. അത് മരണത്തിലേക്കു വരെ നയിച്ചേക്കാമെനനും ഡബ്ല്യു.എച്ച്.ഒ വ്യക്തമാക്കി. ഇന്ത്യയിൽ നിന്ന് സമീപകാലത്ത് ഡബ്ല്യു.എച്ച്.ഒ റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്തുന്ന മൂന്നാമത്തെ മരുന്നാണ് ഇത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.