Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനമ്മുടെ രാജ്യത്ത്...

നമ്മുടെ രാജ്യത്ത് ആരാണ് അമ്മയുടെ മുത്തശ്ശന്റെ കുടുംബപ്പേര് ഉപയോഗിക്കുന്നത് -പ്രധാനമന്ത്രിക്ക് മറുപടിയുമായി കോൺഗ്രസ്

text_fields
bookmark_border
PM Modi
cancel

ന്യൂഡൽഹി: നമ്മുടെ രാജ്യത്ത് ആരാണ് സ്വന്തം അമ്മയുടെ മുത്തശ്ശന്റെ കുടുംബപ്പേര് ഉപയോഗിക്കുന്നതെന്ന് കോൺഗ്രസ്. ഗാന്ധി കുടുംബം എന്തുകൊണ്ടാണ് ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായ ജവഹർ ലാൽ നെഹ്റുവിന്റെ പേര് ഉപയോഗിക്കാത്തത് എന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു കോൺ​ഗ്രസ്.

ദൈവത്തിനു മാത്രമേ നമ്മുടെ രാജ്യത്തെ രക്ഷപ്പെടുത്താൻ സാധിക്കൂവെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി രൺധീപ് സുർ​ജെവാല മാധ്യമങ്ങളോട് പറഞ്ഞു. രാജ്യസഭയിലെ മോദിയുടെ പ്രസംഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്തുകൊണ്ടാണ് ഗാന്ധി കുടുംബം നെഹ്റുവിന്റെ പേര് ഉപയോഗിക്കാൻ മടിക്കുന്നത് എന്നായിരുന്നു മോദിയുടെ ചോദ്യം.

ഭാരതീയ സംസ്കാരത്തെ കുറിച്ച് തനിക്ക് ഒരു ധാരണയുമില്ലെന്നും മോദി പറയുകയുണ്ടായി. ''ഏറ്റവും ഉത്തരവാദപ്പെട്ട ഒരു സ്ഥാനത്തിരിക്കുന്ന ഒരാളാണ് തനിക്ക് ഭാരതീയ സംസ്കാരത്തെ കുറിച്ച് അറിയില്ലെന്ന് പറയുനനത്. എങ്ങനെയാണ് ഇങ്ങനെയൊക്കെ സംസാരിക്കാൻ കഴിയുന്നത്. നിങ്ങൾ ഈ രാജ്യത്തെ ആരോടെങ്കിലും ചോദിച്ചു നോക്കൂ, ആരാണ് അമ്മയുടെ മുത്തശ്ശന്റെ കുടുംബപ്പേര് ഉപയോഗിക്കുന്നത് എന്ന്? സുർജേവാല പറഞ്ഞു.

കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയും ഒപ്പമുണ്ടായിരുന്നു. ''ഇന്ത്യൻ സംസ്കാരത്തെ കുറിച്ച് ഒരു ധാരണയുമില്ലെങ്കിൽ, ദൈവ​ത്തിനു മാത്രമേ നമ്മുടെ രാജ്യത്തെ രക്ഷിക്കാനാവൂ​''എന്നാണ് പറയാനുള്ളത്-സുർജേവാല കുട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra Modicongress
News Summary - Who uses maternal grandfather's surname congress hits back at PM
Next Story