കോൺഗ്രസ് അധ്യക്ഷൻ ആര്? ചോദ്യമുയർത്തി പി.സി.സി അധ്യക്ഷെൻറ നിയമനം
text_fieldsമുംബൈ: കോൺഗ്രസ് ദേശീയാധ്യക്ഷൻ ആരാണെന്ന സംശയമുണർത്തി പാർട്ടി മഹാരാഷ്ട്ര അധ്യ ക്ഷെൻറ നിയമനം. മുൻ മന്ത്രിയും മുതിർന്ന നേതാവുമായ ബാലാസാഹെബ് തോറാത്തിനെ മഹാരാഷ് ട്ര പി.സി.സി പ്രസിഡൻറും യശോമതി ചന്ദ്രകാന്ത് താക്കൂർ, ഡോ. നിതിൻ റൗത്ത്, ഡോ. വിശ്വജിത ് കദം, മുസഫർ ഹുസൈൻ എന്നിവരെ വർക്കിങ് പ്രസിഡൻറുമാരുമായി നിയമിച്ച് ജനറൽ സെക്ര ട്ടറി കെ.സി. വേണുഗോപാൽ കഴിഞ്ഞദിവസം പുറപ്പെടുവിച്ച കത്താണ് സംശയ കാരണം. ഇവരുടെ നിയമനത്തിന് പാർട്ടി അധ്യക്ഷൻ അംഗീകാരം നൽകിയെന്നാണ് കത്തിൽ പറയുന്നത്. കഴിഞ്ഞ മൂന്നിന് രാഹുൽ ഗാന്ധി അധ്യക്ഷ പദവിയിൽനിന്ന് രാജിവെച്ചിരിക്കെ ആരാണ് കത്തിൽ പറയുന്ന അധ്യക്ഷൻ എന്നാണ് ചോദ്യം.
ഇതിനിടയിൽതന്നെ വർക്കിങ് പ്രസിഡൻറായി നിയമിച്ചതിൽ പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധിയോടുള്ള കടപ്പാട് അറിയിച്ച് ഡോ. നിതിൻ റൗത്ത് ട്വിറ്ററിൽ കുറിപ്പെഴുതുകയും ചെയ്തു.
പഞ്ചാബ് മന്ത്രിസഭയിൽനിന്ന് രാജിവെച്ച നവജോത് സിങ് സിദ്ദുവിെൻറ രാജിക്കത്തും ‘പാർട്ടി അധ്യക്ഷൻ രാഹുലി’െൻറ പേരിലാണ്.
ഇതോടെ, രാഹുൽ രാജിവെച്ചില്ലേ എന്ന ചോദ്യമായി. നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥനങ്ങളിലെ പുതിയ പാർട്ടി അധ്യക്ഷന്മാരുടെ പേരുകൾക്ക് ജൂൺ 27ന് അംഗീകാരം നൽകിയതായാണ് കോൺഗ്രസ് വിശദീകരണം. രാഹുലിെൻറ രാജി ഇതുവരെ വർക്കിങ് കമ്മിറ്റി സ്വീകരിച്ചിട്ടില്ലാത്തതിനാൽ അദ്ദേഹമാണ് ഇപ്പോഴും അധ്യക്ഷനെന്നതാണ് മറ്റൊരു വിശദീകരണം. ലോക്സഭ തെരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിലെ ദയനീയ പരാജയത്തിെൻറ ഉത്തരവാദിത്തം ഏറ്റെടുത്ത് അശോക് ചവാൻ എം.പി.സി.സി അധ്യക്ഷ പദവി രാജിവെക്കുകയായിരുന്നു. തുടർന്നാണ് കർഷക-സഹകരണ മേഖലയിൽ പ്രമുഖനായ ബാലാസാഹെബ് തോറാത്തിനെ അധ്യക്ഷനാക്കുന്നത്.
ഇവർക്കൊപ്പം പാർട്ടി നിയമസഭ കക്ഷി നേതാവായി കെ.സി. പദ്വിയെ തെരഞ്ഞെടുത്തതിനും അംഗീകാരം നൽകി. ലോക്സഭ െതരഞ്ഞെടുപ്പിൽ മകന് അഹ്മദ്നഗർ സീറ്റ് എൻ.സി.പി വിട്ടുകൊടുക്കാത്തതിൽ ചൊടിച്ച് പ്രതിപക്ഷ നേതാവായിരുന്ന രാധാകൃഷ്ണ വിഖെ പാട്ടീൽ പാർട്ടി വിട്ട് ബി.ജെ.പിയിൽ ചേർന്നതിനെ തുടർന്നാണ് പദ്വിയുടെ നിയമനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.