ദക്ഷിണേന്ത്യയിൽ ബി.ജെ.പിക്ക് ഭരണമുള്ള ഒരേയൊരു സംസ്ഥാനം; എങ്കിലും കർണാടകയിൽ കോൺഗ്രസ് വിജയിക്കും -ശരദ് പവാർ
text_fieldsബംഗളൂരു: കർണാടകയിൽ കോൺഗ്രസ് പാർട്ടി വ്യക്തമായ ഭൂരിപക്ഷം നേടുമെന്ന് എൻ.സി.പി നേതാവ് ശരദ് പവാർ. മേയ് 10നാണ് കർണാടകയിൽ വോട്ടെടുപ്പ്. കേരളത്തിലും തമിഴ്നാട്ടിലും ആന്ധ്രപ്രദേശിലും ബി.ജെ.പി സർക്കാരുകളല്ല ഭരിക്കുന്നത്. കർണാടകയിൽ കോൺഗ്രസ് വ്യക്തമായ ഭൂരിപക്ഷം നേടുമെന്ന് തന്നെയാണ് എന്റെ നിഗമനം.-എന്നാണ് എൻ.ഡി.ടി.വിക്കു നൽകിയ അഭിമുഖത്തിൽ ശരദ് പവാർ അഭിപ്രായപ്പെട്ടത്.
ബി.ജെ.പിയെ സംബന്ധിച്ച് കർണാടക തെരഞ്ഞെടുപ്പ് വളരെ പ്രധാനപ്പെട്ടതാണ്. കാരണം ദക്ഷിണേന്ത്യയിൽ അവർക്ക് അധികാരമുള്ള ഒരേയൊരു സംസ്ഥാനമാണത്. ഇത്തവണ ബി.ജെ.പി ലിംഗായത്തുകളെ മാത്രമല്ല, ദലിതുകളെയും ഗോത്രവർഗവിഭാഗങ്ങളെയും വൊക്കാലിഗരെയും ലക്ഷ്യമിടുന്നുണ്ട്. ലിംഗായത്തുകൾക്കും വൊക്കാലിഗർക്കും സംവരണം നൽകിയത് അതിന്റെ മുന്നോടിയായാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.