‘മോദിക്ക് വേണ്ടി പണിയെടുത്തവരെല്ലാം ഗവർണർമാരായി’ -കോൺഗ്രസ്
text_fieldsന്യൂഡൽഹി: 13 ഗവർണർമാരുടെ നിയമനവുമായി ബന്ധപ്പെട്ട് കോൺഗ്രസും കേന്ദ്രസർക്കാറും തമ്മിൽ പുതിയ വാക് തർക്കം. 2019 ലെ അയോധ്യ വിധി പ്രഖ്യാപിച്ച ജഡ്ജിമാരിലൊരാളായ എസ്. അബ്ദുൽ നസീറിനെ ആന്ധ്ര പ്രദേശിലെ ഗവർണറായി നിയമിച്ച സംഭവത്തിൽ രൂക്ഷവിമർശനമാണ് കോൺഗ്രസ് ഉയർത്തിയത്. മോദിക്ക് വേണ്ടി പണിയെടുത്തവരെല്ലം പുതിയ ഗവർണർമാരായെന്ന് കോൺഗ്രസ് എം.പി മാണിക്കം ടാഗോർ പറഞ്ഞു.
‘മോദി അദാനിക്ക് വേണ്ടി പണിയെടുക്കുന്നു. മോദിക്ക് വേണ്ടി പണിയെടുത്തവരൊക്കെ പുതിയ ഗവർണർമാരായി. ജനങ്ങൾക്ക് വേണ്ടി പണിയെടുക്കാൻ ആരാണുള്ളത്? ഭാരത് മാതാ കി ജയ്’ - എന്നായിരുന്നു കോൺഗ്രസ് എം.പിയുടെ ട്വീറ്റ്.
പുതിയ നിയമനം സംബന്ധജിച്ച പരാമർശമൊന്നുമില്ലാതെ കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് അന്തരിച്ച ബി.ജെ.പി നേതാവ് അരുൺ ജെയ്റ്റ്ലിയുടെ വിഡിയോ ട്വീറ്റ് ചെയ്തിട്ടുണ്ട്. ‘ജഡ്ജിമാരുടെ നേരത്തെയുള്ള വിരമിക്കൽ അതിനു ശേഷമുള്ള ജോലിയുടെ സ്വാധീനമാണ്’ - എന്നായിരുന്നു ജെയ്റ്റ്ലി വിഡിയോയിൽ പറയുന്നത്. 2012ലെ വിഡിയോ ആണിത്. കഴിഞ്ഞ മൂന്ന് നാലു വർഷമായി ഇത് ഉറപ്പാക്കുന്നതിനാവശ്യമായ തെളിവുണ്ട് - ജയറാം രമേശ് ട്വീറ്റ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.