കോവാക്സിൻ എടുത്തവർ വിഷമിക്കേണ്ട, ഡബ്ല്യൂ.എച്ച്.ഒ അംഗീകാരം ഈ മാസം തന്നെ ഉണ്ടായേക്കും
text_fieldsന്യൂഡൽഹി: കോവിഡിനെ തുരത്താൻ ഇന്ത്യ നിർമിച്ച കോവാക്സിൻ എടുത്ത് വിദേശത്ത് കാൽകുത്താനാവാതെ പ്രതിസന്ധിയിലായവർക്ക് സന്തോഷ വാർത്ത. കോവാക്സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ഈ മാസം തന്നെ ഉണ്ടായേക്കുമെന്നാണ് ഔദ്യോഗിക വൃത്തങ്ങളിൽ നിന്നുള്ള സൂചന.
ഹൈദരാബാദ് കേന്ദ്രമായുള്ള ഭാരത് ബേയാടെക് നിർമിച്ച് ഇന്ത്യയിലൂടനീളം വിതരണം ചെയ്ത കോവാക്സിൻ നിരവധി പേർ കുത്തിവെച്ചെങ്കിലും, തുടക്കം തന്നെ അന്താരാഷ്ട്ര അംഗീകാരം നേടാൻ കഴിയാതിരുന്നത് കുത്തിവെപ്പെടുത്ത പലരെയും പ്രതിസന്ധിയിലാക്കിയിരുന്നു. വിദേശ രാജ്യങ്ങളൊന്നും കോവാക്സിൻ അംഗീകരിക്കാതിരുന്നതോടെ, കോവാക്സിന് പിന്നാലെ അംഗീകാരമുള്ള മറ്റേതെങ്കിലും വാക്സിൻ കൂടി എടുക്കാൻ പലരും നിർബന്ധിതരായിരുന്നു. ഇന്ത്യൻ വാക്സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭ്യമാക്കാൻ ശ്രമം നടത്താത്തതിൽ കേന്ദ്രസർക്കാറിനെതിരെ വ്യാപക വിമർശനവും ഉയർന്നു. ഇതിനു പിന്നാലെയാണ് ഭാരത് ബയോടെക്കും കേന്ദ്ര സർക്കാറും അംഗീകാരത്തിനായി ശ്രമം തുടങ്ങിയത്.
ഒടുവിൽ അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിച്ചുള്ള വാക്സിനാണെന്ന് തെളിയിക്കാനായതോടെയാണ് ലോകാരോഗ്യ സംഘടന ഇന്ത്യൻ വാക്സിന് അംഗീകാരം നൽകാൻ ധാരണയായത്. നിലവിൽ ഫൈസർ, ജോൺസൻ ആൻഡ് ജോൺസൻ, മൊഡേണ, സിനോഫാം, ഓസ്ഫഡ്-ആസ്ട്ര െസനിക്ക, സ്ഫുഡ്നിക്, കോവിഷീൽഡ് എന്നിവക്കാണ് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചത്. രാജ്യാന്തര അംഗീകാരമില്ലെങ്കിലും കോവാക്സിന് അടിയന്തര ഉപയോഗത്തിന് ഡബ്ല്യൂ.എച്ച്.ഒ അനുമതി നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.