അംബേദ്കറെ പരിഗണിക്കാൻ മടിയെന്തിന്; മോദിക്ക് തുറന്ന കത്തുമായി ദലിത് നേതാക്കൾ
text_fieldsഅഹ്മദാബാദ്: ഇന്ത്യൻ സ്വാതന്ത്ര്യത്തിെൻറ 75ാം വാർഷികാഘോഷത്തിന് തുടക്കം കുറിക്കാൻ എത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഭരണഘടനാ ശിൽപി ഡോ. ബി.ആർ. അംബേദ്കറെ അവഹേളിക്കുന്ന നിലപാടിനെതിരെ തുറന്ന കത്തുമായി ദലിത് നേതാക്കൾ. 130ാം ജൻമവാർഷികത്തിന് മുന്നോടിയായി അംബേദ്കറെ ദേശീയ നേതാവായി പ്രഖ്യാപിക്കണമെന്നാണ് ആവശ്യം.
ഈ ആവശ്യമുന്നയിച്ച് അംബേദ്കർ സംഘർഷ് സമിതിയുടെ നേതൃത്വത്തിൽ കാമ്പയിൻ നടത്തിയെങ്കിലും നിഷേധാത്മകമായിരുന്നു പ്രതികരണം. ദീനദയാൽ ഉപാധ്യായ,ശ്യാമ പ്രസാദ് മുഖർജി തുടങ്ങിയവർക്ക് പോലും ദേശീയ നേതാവ് എന്ന പരിഗണന നൽകവെ രാജ്യത്തെ ആദ്യ നീതിന്യായ മന്ത്രിയും ദലിത് സമൂഹത്തിെൻറ വിമോചകനുമായ അംബേദ്കറിന് അത് നിഷേധിക്കപ്പെടുന്നതിെൻറ കാരണം മോദി വ്യക്തമാക്കണമെന്ന് സമിതി കൺവീനൻ കിരിത് റാത്തോഡ് 'മാധ്യമ'ത്തോട് പറഞ്ഞു. സ്കൂളുകളിൽ അംബേദ്കർ പ്രതിമകളും സർക്കാർ ഓഫീസുകളിൽ ചിത്രവും സ്ഥാപിക്കണമെന്ന ആവശ്യവും ഗുജറാത്ത് തള്ളിയിരുന്നു.
13 വർഷം ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന മോദി അംബേദ്കറുടെ പേര് ദേശീയ നേതാക്കളുടെ പട്ടികയിൽ ചേർക്കാതിരുന്നത് എന്തു െകാണ്ട്?, അദ്ദേഹത്തെ ദേശീയ നേതാവായി പരിഗണിക്കേണ്ടതില്ല എന്നത് ബി.ജെ.പിയുടെ രാഷ്ട്രീയ തീരുമാനമാണോ?
തെരഞ്ഞെടുപ്പ് വേളയിൽ ദലിതരുടെ പിന്തുണ നേടുന്നതിന് മാത്രമാണോ അംബേദ്കറെ ലോക നേതാവായി മോദി വാഴ്ത്താറുള്ളത് തുടങ്ങിയ ചോദ്യങ്ങളാണ് തുറന്ന കത്തിലൂടെ ഉന്നയിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.