Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightട്രെയിൻ അപകടം...

ട്രെയിൻ അപകടം അന്വേഷിക്കാൻ സി.ബി.ഐ എന്തിന്​? ; അ​ട്ടി​മ​റി സം​ശ​യം ശ്ര​ദ്ധ​തി​രി​ക്കാ​നെ​ന്ന്​ മോ​ദി​ക്ക​യ​ച്ച ക​ത്തി​ൽ ഖാ​ർ​ഗെ

text_fields
bookmark_border
ട്രെയിൻ അപകടം അന്വേഷിക്കാൻ സി.ബി.ഐ എന്തിന്​? ; അ​ട്ടി​മ​റി സം​ശ​യം ശ്ര​ദ്ധ​തി​രി​ക്കാ​നെ​ന്ന്​ മോ​ദി​ക്ക​യ​ച്ച ക​ത്തി​ൽ ഖാ​ർ​ഗെ
cancel

ന്യൂ​ഡ​ൽ​ഹി: ഒ​ഡി​ഷ ട്രെ​യി​ൻ ദു​ര​ന്ത​ത്തി​ൽ അ​ട്ടി​മ​റി​യും ഗൂ​ഢാ​ലോ​ച​ന​യും സം​ശ​യി​ക്കു​ന്ന​ത്​ സ​ർ​ക്കാ​റി​ന്‍റെ ശ്ര​ദ്ധ​തി​രി​ക്ക​ൽ ത​ന്ത്ര​മെ​ന്ന്​ കോ​ൺ​ഗ്ര​സ്. ട്രെ​യി​ൻ അ​പ​ക​ടം സി.​ബി.​ഐ അ​ന്വേ​ഷ​ണ​ത്തി​ന്​ വി​ട്ട​തി​നെ​യും കോ​ൺ​ഗ്ര​സ്​ ചോ​ദ്യം ചെ​യ്തു. സു​ര​ക്ഷ​യി​ൽ വീ​ഴ്​​ച വ​രു​ത്തി​യ​തി​ന്​ ആ​ർ​ക്കും ഉ​ത്ത​ര​വാ​ദി​ത്ത​മി​ല്ലാ​ത്ത സാ​ഹ​ച​ര്യ​മാ​ണ്​ വ​ന്നു​ചേ​രു​ന്ന​തെ​ന്നും പാ​ർ​ട്ടി ആ​രോ​പി​ച്ചു.

കോ​ൺ​ഗ്ര​സ്​ അ​ധ്യ​ക്ഷ​നും റെ​യി​ൽ​വേ മു​ൻ​മ​ന്ത്രി​യു​മാ​യ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ പ്ര​ധാ​ന​മ​ന്ത്രി​ ന​രേ​ന്ദ്ര മോ​ദി​ക്ക്​ എ​ഴു​തി​യ ക​ത്തി​ലാ​ണ്​ ഇ​ക്കാ​ര്യ​ങ്ങ​ൾ പ​റ​യു​ന്ന​ത്. 2016ൽ ​കാ​ൺ​പു​രി​ൽ 150 പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ ട്രെ​യി​ൻ അ​പ​ക​ടം ന​ട​ന്ന​പ്പോ​ൾ അ​ന്വേ​ഷ​ണം എ​ൻ.​ഐ.​എ​ക്ക്​ വി​​ട്ടെ​ങ്കി​ലും കു​റ്റ​പ​ത്രം ന​ൽ​കാ​ൻ​പോ​ലും ത​യാ​റാ​കാ​​തെ ​അ​ന്വേ​ഷ​ണം അ​വ​സാ​നി​പ്പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന്​ ഖാ​ർ​ഗെ ചൂ​ണ്ടി​ക്കാ​ട്ടി. തെ​ര​ഞ്ഞെ​ടു​പ്പു റാ​ലി​ക​ളി​ൽ പ്ര​ധാ​ന​മ​ന്ത്രി ത​ന്നെ ഗൂ​ഢാ​ലോ​ച​ന സി​ദ്ധാ​ന്തം മു​ന്നോ​ട്ടു​വെ​ച്ചി​രു​ന്നു. പ​ക്ഷേ, ആ ​അ​പ​ക​ട​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ക​ൾ ആ​രെ​ന്ന്​ ഇ​ന്നും രാ​ജ്യ​ത്തി​ന്​ അ​റി​യി​ല്ല.

ഒ​ഡി​ഷ അ​പ​ക​ട​ത്തെ​ക്കു​റി​ച്ച്​ അ​ന്വേ​ഷി​ക്കാ​ൻ സി.​ബി.​ഐ ആ​രാ​ണ്​? കു​റ്റ​കൃ​ത്യ​ങ്ങ​ളാ​ണ്, അ​പ​ക​ട​മ​ല്ല സി.​ബി.​ഐ അ​ന്വേ​ഷി​ക്കു​ന്ന​ത്. ട്രെ​യി​ൻ അ​പ​ക​ട​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സി​ഗ്​​ന​ൽ, പ​രി​പാ​ല​നം തു​ട​ങ്ങി​യ സാ​​ങ്കേ​തി​ക വ​ശ​ങ്ങ​ളെ​ക്കു​റി​ച്ച്​ സി.​ബി.​ഐ​ക്ക്​ ഒ​ന്നു​മ​റി​യി​ല്ല. അ​തൊ​ക്കെ പ​രി​ശോ​ധി​ക്കു​ന്ന​തി​ന്​ റെ​യി​ൽ​വേ സു​ര​ക്ഷാ ക​മീ​ഷ​ണ​റു​ണ്ട്. അ​വ​ർ​ക്ക്​ സ്വ​ത​ന്ത്ര അ​ന്വേ​ഷ​ണ​ത്തി​ന്​ സാ​ഹ​ച​ര്യം ന​ൽ​കാ​തെ വ​ഴി​തി​രി​ച്ചു​വി​ടു​ക​യാ​ണ്​ ഇ​പ്പോ​ൾ.

ഭ​ര​ണ​പ​ര​മാ​യ വീ​ഴ്ച​ക​ളി​ൽ​നി​ന്ന്​ പ്ര​ധാ​ന​മ​ന്ത്രി​യും റെ​യി​ൽ​വേ മ​ന്ത്രി​യും ഒ​ഴി​ഞ്ഞു​മാ​റു​ക​യാ​ണ്. ട്രെ​യി​നി​ന്‍റെ​യും യാ​ത്ര​ക്കാ​രു​ടെ​യും സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​ലെ വ​ലി​യ വീ​ഴ്ച​യു​ടെ ഫ​ല​മാ​ണ്​ ഒ​ഡി​ഷ ദു​ര​ന്തം. സു​ര​ക്ഷി​ത​ത്വ​ത്തി​നു​വേ​ണ്ട അ​ടി​സ്ഥാ​ന കാ​ര്യ​ങ്ങ​ൾ ശ​ക്​​തി​പ്പെ​ടു​ത്താ​തെ വാ​ർ​ത്ത​ക്കു​വേ​ണ്ടി പു​റം​മോ​ടി കൂ​ട്ടു​ന്ന ഏ​ർ​പ്പാ​ടാ​ണ്​ റെ​യി​ൽ​വേ​യി​ൽ. റെ​യി​ൽ സം​ര​ക്ഷ​ണ യൂ​നി​റ്റി​നു​ള്ള ഫ​ണ്ട്​ 79 ശ​ത​മാ​നം വ​രെ വെ​ട്ടി​ക്കു​റി​ച്ചു. പാ​ളം ന​വീ​ക​ര​ണ​ത്തി​ന്​ ഫ​ണ്ടി​ല്ല.

ഫെ​ബ്രു​വ​രി എ​ട്ടി​ന്​ മൈ​സൂ​രു​വി​ൽ കൂ​ട്ടി​യി​ടി ഉ​ണ്ടാ​യ​​പ്പോ​ൾ, സി​ഗ്​​ന​ൽ സം​വി​ധാ​നം അ​ടി​യ​ന്ത​ര​മാ​യി അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി​യി​ല്ലെ​ങ്കി​ൽ കൂ​ടു​ത​ൽ അ​പ​ക​ട​ങ്ങ​ൾ​ക്ക്​ സാ​ധ്യ​ത​യു​ണ്ടെ​ന്ന മു​ന്ന​റി​യി​പ്പ്​ സ​ർ​ക്കാ​റി​ന്​ ല​ഭി​ച്ചി​രു​ന്നു. എ​ന്നാ​ൽ, അ​വ​ഗ​ണി​ക്കു​ക​യാ​ണ്​ ഉ​ണ്ടാ​യ​ത്. റെ​യി​ൽ​വേ അ​പ​ക​ട​ങ്ങ​ളി​ൽ 10 ശ​ത​മാ​നം പോ​ലും നേ​രെ​ചൊ​വ്വേ അ​ന്വേ​ഷി​ക്കു​ന്നി​ല്ലെ​ന്ന്​ പാ​ർ​ല​​മെ​ന്‍റ്​ സ​മി​തി ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു. ​പാ​ളം തെ​റ്റി​യു​ള്ള 10 അ​പ​ക​ട​ങ്ങ​ളി​ൽ ഏ​ഴും 2017-21 കാ​ല​ത്താ​ണെ​ന്ന്​ സി.​എ.​ജി ചൂ​ണ്ടി​ക്കാ​ട്ടി​യെ​ങ്കി​ലും ട്രാ​ക്ക്​ പ​രി​ശോ​ധി​ക്കു​ന്നി​ല്ല.

കൂ​ട്ടി​യി​ടി ത​ട​യാ​നു​ള്ള ര​ക്ഷാ​ക​വ​ച്​ സം​വി​ധാ​നം യു.​പി.​എ സ​ർ​ക്കാ​റി​ന്‍റെ കാ​ല​ത്ത്​ വി​ജ​യ​ക​ര​മാ​യി ത​യാ​റാ​ക്കി പ​രീ​ക്ഷി​ച്ച​താ​ണ്. 2022ൽ ​അ​തി​ന്‍റെ പേ​ര്​ ‘ക​വ​ച്​’ എ​ന്നാ​ക്കി പു​തു​താ​യി അ​വ​ത​രി​പ്പി​ച്ച മോ​ദി സ​ർ​ക്കാ​ർ, നാ​ലു ശ​ത​മാ​നം മാ​ത്രം റെ​യി​ൽ പാ​ത​ക​ളി​ലാ​ണ്​ ഈ ​സം​വി​ധാ​നം സ​ജ്ജീ​ക​രി​ച്ചി​ട്ടു​ള്ള​ത്.

മൂ​ന്നു​ല​ക്ഷം ഒ​ഴി​വു​ക​ൾ നി​ക​ത്താ​ത്ത സ്ഥാ​പ​ന​മാ​ണി​ന്ന്​ റെ​യി​ൽ​വേ. തൊ​ണ്ണൂ​റു​ക​ളി​ൽ 18 ല​ക്ഷം ജീ​വ​ന​ക്കാ​രു​ണ്ടാ​യി​രു​ന്ന സ്ഥാ​ന​ത്ത്​ ഇ​പ്പോ​ൾ 12 ല​ക്ഷം മാ​ത്രം. ഇ​തി​ൽ 3.18 ല​ക്ഷ​വും ക​രാ​ർ തൊ​ഴി​ലാ​ളി​ക​ൾ. ലോ​ക്കോ പൈ​ല​റ്റു​മാ​ർ വേ​ണ്ട​ത്ര ഇ​ല്ലാ​ത്ത​തു​മൂ​ലം, ഉ​ള്ള​വ​ർ​ക്ക്​ അ​ധി​ക​ഭാ​രം ഏ​റ്റെ​ടു​ക്കേ​ണ്ടി​വ​രു​ന്നു. സ്വ​കാ​ര്യ​വ​ത്ക​ര​ണ​ത്തി​ന് സൗ​ക​ര്യ​മൊ​രു​ക്കാ​ൻ റെ​യി​ൽ​ ബ​ജ​റ്റ്​ കേ​ന്ദ്ര ബ​ജ​റ്റി​ൽ ല​യി​പ്പി​ച്ച​തോ​ടെ റെ​യി​ൽ​വേ​ക്ക്​ സ്വ​ന്തം നി​ല​യി​ൽ തീ​രു​മാ​ന​മെ​ടു​ക്കാ​നു​ള്ള പ്രാ​പ്തി ന​ഷ്ട​പ്പെ​ട്ടെ​ന്നെും ഖാ​ർ​ഗെ ക​ത്തി​ൽ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mallikarjun KhargeCBI
News Summary - Why CBI to investigate the train accident? ; Kharge in letter sent to Modi asking him to ignore coup suspicion
Next Story