ആദിവാസിയെ രാഷ്ട്രപതിയാക്കുന്നതിനെക്കുറിച്ച് കോൺഗ്രസ് എന്തുകൊണ്ട് ചിന്തിച്ചില്ല? -പ്രധാന മന്ത്രി
text_fieldsഗാന്ധിനഗർ: ഗോത്രവർഗക്കാരുടെ കാര്യത്തിൽ കോൺഗ്രസിന് ആശങ്കയുണ്ടെങ്കിൽ എന്തുകൊണ്ട് ദ്രൗപതി മുർമുവിനെ രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പിന്തുണച്ചില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മധ്യ ഗുജറാത്തിലെ ഗോത്ര മേഖലയായ ദഹോദ് ടൗണിൽ നടന്ന ബിജെപി സ്ഥാനാർത്ഥികളുടെ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എന്തുകൊണ്ടാണ് ഒരു ആദിവാസിയെ രാഷ്ട്രപതിയാക്കുന്നതിനെക്കുറിച്ച് കോൺഗ്രസ് ചിന്തിക്കാത്തത്? ഒരു ആദിവാസിയെ, അതും ഒരു സ്ത്രീയെ ആദ്യമായി രാജ്യത്തിന്റെ രാഷ്ട്രപതിയാക്കി ലോകത്തിന് സന്ദേശം നൽകിയത് ബി.ജെ.പിയാണ്. -മോദി പറഞ്ഞു.
ഭരണകക്ഷിയായ ബി.ജെ.പി ആദിവാസികളുടെ അവകാശങ്ങൾ കവർന്നെടുക്കുകയാണെന്ന് രാഹുൽ ഗാന്ധി നേരത്തെ ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മോദിയുടെ വിമർശനം.
"ഒരാൾ അധികാരം പിടിക്കാൻ കാൽനടയാത്ര നടത്തുന്നു. പ്രസംഗത്തിൽ അദ്ദേഹം ആദിവാസികളെക്കുറിച്ചാണ് സംസാരിക്കുന്നത്. എങ്കിൽ രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ ആദിവാസി വനിതാ സ്ഥാനാർത്ഥിയെ കോൺഗ്രസ് പിന്തുണയ്ക്കാത്തത് എന്തുകൊണ്ടാണ്? പകരം സ്വന്തം സ്ഥാനാർത്ഥിയെ അവർ മത്സരിപ്പിച്ചു." -പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.