താൻ എന്തുകൊണ്ടാണ് മോദിയെ അഹങ്കാരിയെന്നും ഭീരുവെന്നും വിളിച്ചത്.. പ്രിയങ്ക ഗാന്ധി പറയുന്നു
text_fieldsലക്‌നോ: ഉത്തര്‍പ്രദേശില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ദേശീയ ശ്രദ്ധ പതിയുന്ന കോൺഗ്രസ് നേതാവാണ് പ്രിയങ്ക ഗാന്ധി. യു.പിയുടെ ചുമതലയുള്ള പ്രിയങ്കയായിരിക്കുമോ കോൺഗ്രസിന്‍റെ മുഖ്യമന്ത്രി സ്ഥാനാർഥി എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
യു.പിയിൽ ശ്രദ്ധ കേന്ദ്രീകരിച്ച പ്രിയങ്ക ഉത്തര്‍പ്രദേശില്‍ നടന്ന കര്‍ഷക സമരത്തിൽ പങ്കെടുത്തു. കർഷകരുടെ സമരത്തോട് ഇതുവരെ പ്രതികരിക്കാത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ശക്തമായ ഭാഷയിലാണ് പ്രിയങ്ക വിമര്‍ശിച്ചത്.
പ്രധാനമന്ത്രിയെ അഹങ്കാരിയെന്നും ഭീരുവെന്നും വിളിച്ചതിനെക്കുറിച്ചും അവർ മാധ്യമപ്രവർത്തകരോട് വിശദീകരിച്ചു. സമരം ചെയ്യുന്ന ലക്ഷക്കണക്കിന് കര്‍ഷകരോട് സംസാരിക്കാത്ത പ്രധാനമന്ത്രിയെ അഹങ്കാരിയെന്നു ഭീരുവെന്നും അല്ലേ വിളിക്കേണ്ടത്? കര്‍ഷകരോട് സംസാരിക്കുന്നില്ല എന്നത് വ്യക്തമാക്കുന്നത് മോദി അഹങ്കാരിയാണെന്നാണ്. ശരിയല്ലേ? പ്രിയങ്ക ചോദിച്ചു.
പ്രതിഷേധത്തിനിടെ 215 കര്‍ഷകര്‍ മരിച്ചിരുന്നു. പ്രധാനമന്ത്രി അനുശോചനം പോലും രേഖപ്പെടുത്തിയില്ലെന്നും പ്രിയങ്ക കുറ്റപ്പെടുത്തി. കോൺഗ്രസ് കർഷക സമരത്തെ രാഷ്ട്രീയവൽക്കരിക്കുകയാണെന്ന ആരോപണം ശരിയല്ലെന്നും പ്രിയങ്ക ഗാന്ധി പ്രതികരിച്ചു.
അതേസമയം യു.പിയില്‍ സ്ഥാനാര്‍ത്ഥിയായി എത്തുമോ എന്ന ചോദ്യത്തിന് ആകുമെന്നോ ഇല്ലെന്നോ പ്രിയങ്ക ഉത്തരം നല്‍കിയില്ല. എപ്പോഴും ജനങ്ങള്‍ക്കൊപ്പം ഉണ്ടാകും എന്ന് മാത്രമാണ്പ്രതികരിച്ചത്.
' എന്റെ ഉത്തരവാദിത്തം ജനങ്ങള്‍ക്കൊപ്പം നില്‍ക്കുയും അവരുടെ പ്രശ്‌നങ്ങള്‍ ഉന്നയിക്കുകയും ചെയ്യുക എന്നതാണ്. ജനങ്ങള്‍ക്ക് വേണ്ടി ശബ്ദിക്കേണ്ടതാണ് എന്റെ കടമ. ഞാന്‍ ഒരിക്കലും ജനങ്ങളെ ഒറ്റിക്കൊടുക്കില്ല. പിന്നോട്ടു പോകുകയുമില്ല, പോരാടിക്കൊണ്ടിരിക്കും,' പ്രിയങ്ക ഗാന്ധി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.