ദേശീയവാദി ചമയുന്ന അദ്ദേഹം എന്തുകൊണ്ട് സമയത്ത് നടപടിയെടുക്കുന്നില്ല -ഗുലാം നബി ആസാദിനെതിരെ കോൺഗ്രസ് നേതാവ്
text_fieldsശ്രീനഗർ: കോൺഗ്രസിനെതിരെ ഒരടിസ്ഥാനവുമില്ലാതെ ആരോപണങ്ങളുന്നയിക്കുകയാണ് ഗുലാംനബി ആസാദെന്ന് ജമ്മുകശ്മീർ കോൺഗ്രസ് പ്രസിഡന്റ് വികാർ റസൂൽ.
താൻ ജമ്മു കശ്മീർ മുഖ്യമന്ത്രിയായിരുന്ന കാലത്ത് ചില നേതാക്കൾക്ക് ഭീകരരുമായി ബന്ധമുണ്ടെന്ന് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന മൻമോഹൻ സിങ്, ആഭ്യന്തര മന്ത്രി ശിവരാജ് സിങ് പാട്ടീൽ എന്നിവരെ അറിയിച്ചിരുന്നതായി ഗുലാം നബി ആസാദ് വെളിപ്പെടുത്തിയിരുന്നു. അതേസമയം, ഈ വിവരം കേന്ദ്ര നേതാക്കളെ അറിയിക്കുന്നതിനു പകരം എന്തുകൊണ്ട് നടപടിയെടുത്തില്ല എന്ന് ഗുലാംനബി വ്യക്തമാക്കണമെന്ന് വികാർ റസൂൽ ചോദിച്ചു.
ആഭ്യന്തര വകുപ്പിന്റെ മേധാവി ഗുലാംനബിയായിരുന്നു. അദ്ദേഹത്തിന് സുരക്ഷ ഏജൻസികളുമായി ബന്ധപ്പെടാമായിരുന്നു. പിന്നെ എന്തുകൊണ്ടാണ് 22 വർഷം കഴിഞ്ഞിട്ട് ഈ വിഷയം കുത്തിപ്പൊക്കുന്നത്- വികാർ ചോദിച്ചു.
ഗുലാം നബി ഇക്കാര്യം പറഞ്ഞത് പ്രധാനമന്ത്രി നരേന്ദ്രമോദിയോടെ കേന്രദമന്ത്രി അമിത് ഷായോടോ ആണോ? സ്വയം ഒരു ദേശീയ വാദിയായി ചമയുന്ന അദ്ദേഹം മുഖ്യമന്ത്രിയായിട്ടു പോലും എന്തുകൊണ്ട് സമയത്ത് നടപടിയെടുത്തില്ല-വികാർ റസൂൽ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.