ഭീകരാക്രമണത്തിൽ കൊല്ലപ്പെടുേമ്പാഴും മുസ്ലിംകളുടെ രാജ്യസ്നേഹം ചിലർ ചോദ്യംചെയ്യുന്നു - ഉവൈസി
text_fieldsഹൈദരാബാദ്: ഭീകരാക്രമണത്തിൽ മുസ്ലിംകൾ കൊല്ലപ്പെടുേമ്പാഴും അവരുടെ ദേശസ്നേഹം തെളിയിക്കാനാണ് രാജ്യസ്നേഹികളെന്ന് പറയുന്ന ചിലർ ആവശ്യപ്പെടുന്നതെന്ന് അഖിലേന്ത്യ മജ്ലിസെ ഇത്തിഹാദുൽ മുസ്ലിമീൻ (എ.െഎ.എം.െഎ.എം) നേതാവ് അസദുദ്ദീൻ ഉവൈസി എം.പി. കശ്മീരിലെ സുൻജ്വാൻ സൈനിക ക്യാമ്പിലെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ഏഴു പേരിൽ അഞ്ചു പേരും മുസ്ലിംകളാണെന്ന് അദ്ദേഹം പറഞ്ഞു. മുസ്ലിംകളുടെ രാജ്യസ്നേഹവും സത്യസന്ധതയും ചോദ്യംചെയ്യുന്നവർ ഇത് കാണണം. മുസ്ലിംകൾ രാജ്യത്തിനുവേണ്ടി മരിക്കുന്നു. എന്നാൽ, അവരെ പാകിസ്താനികളെന്ന് വിളിക്കുന്നു. ഭീകരാക്രമണത്തെ ഉവൈസി അപലപിച്ചു.
സുൻജ്വാനിൽ 2003ലും ഭീകരാക്രമണമുണ്ടായിട്ടുണ്ട്. എന്നാൽ, ഇതിൽനിന്ന് നമ്മൾ ഒന്നും പഠിച്ചിട്ടില്ല. ഇത് രഹസ്യാന്വേഷണ വിഭാഗത്തിെൻറ പരാജയമാണ്. കശ്മീരിലെ ബി.ജെ.പി^പി.ഡി.പി സർക്കാറിന് വ്യക്തമായ നയമില്ല. പാകിസ്താനുമായി വീണ്ടും ചർച്ച തുടങ്ങണമെന്നാണ് കശ്മീർ മുഖ്യമന്ത്രി മഹ്ബൂബ മുഫ്തി പറയുന്നത്. എന്നാൽ, സഖ്യകക്ഷിയായ ബി.ജെ.പി ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല. ക്ഷണിക്കാത്ത വിവാഹത്തിന് എപ്പോഴാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പാകിസ്താനിലെത്തുകയെന്ന് തനിക്ക് പറയാനാവില്ലെന്നും ഉവൈസി പരിഹസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.