ആധാർ നമ്പർ എന്തിന് പരസ്യപ്പെടുത്തി? ട്രായ് ചെയർമാെൻറ വിശദീകരണം
text_fieldsബംഗളൂരു: ആധാറിനെതിരെ ചിലർ ഭീതി ജനിപ്പിക്കുന്ന വാർത്തകൾ പറഞ്ഞു പരത്തുകയാണെന്ന് ട്രായ് ചെയർമാൻ ആർ. എസ് ശർമ. ആധാറിനെതിരെ രാജ്യത്ത് ക്യാമ്പയിൻ നടക്കുകയാണെന്നും അതിനാൽ പ്രധാനപ്പെട്ട സേവനങ്ങൾക്ക് പോലും ആധാർ നമ്പർ നൽകാൻ ജനം മടിക്കുകയാണെന്നും ആർ.എസ് ശർമ വ്യക്തമാക്കി. ഇൗ അവസ്ഥ തുടർന്നാൽ പതുക്കെ ആധാർ ഒരു അപകടം പിടിച്ച സംവിധാനമായി ചിത്രീകരിക്കപ്പെടും. സമൂഹ മാധ്യമങ്ങളിലടക്കം #destroyAdhaar പോലുള്ള ഹാഷ് ടാഗുകൾ പ്രചരിപ്പിക്കുന്നത് അതിന് ശക്തി പകരുമെന്നും ട്രായ് ചെയർമാൻ പറഞ്ഞു.
ആധാർ നമ്പർ പരസ്യപ്പെടുത്തി തെൻറ വിവരങ്ങൾ ഹാക്ക് ചെയ്യാൻ വെല്ലുവിളിച്ച ആർ.എസ് ശർമയുടെ ബാങ്ക് വിവരങ്ങളടക്കം രണ്ട് ദിവസങ്ങളിലായി ഹാക്കർമാർ പുറത്തുവിട്ടിരുന്നു. ശർമയുടെ വാട്ട്സ്ആപ്പ് പ്രൊഫൈൽ ഫോേട്ടായും പാൻ കാർഡ് വിവരങ്ങളും ട്വിറ്ററിലൂടെ ചിലർ പങ്കുവെച്ചു.
ഞാൻ എെൻറ ആധാർ നമ്പർ പരസ്യപ്പെടുത്തിയത് പോലെ നിങ്ങൾ പരസ്യപ്പെടുത്തരുത്. എന്നെ കുറിച്ച് ഹാക്കർമാർ ട്വിറ്ററിൽ പരത്തിയ വിവരങ്ങൾ എല്ലാം മറ്റുള്ളവർക്കും ആധാറിെൻറ സഹായമില്ലാതെ ഗൂഗിളിൽ നിന്നും കണ്ടെത്താവുന്നതാണ്. യു.െഎ.എ.ഡി.െഎയുടെ സിസ്റ്റം തകർക്കാനുള്ള ശ്രമവും ചിലർ നടത്തി. അതെല്ലാം പരാജയപ്പെട്ടു. എെൻറ ഇ-മെയിൽ അക്കൗണ്ട് ഹാക്ക് ചെയ്യാനുള്ള ശ്രമം നടത്തിയും പരാജിതരായി. തെൻറ മറ്റ് പല സേവനങ്ങളും ഇത്തരത്തിൽ ഹാക്ക് ചെയ്യാൻ ശ്രമിച്ചതിെൻറ ഭാഗമായി ഒരുപാട് വൺ ടൈം പാസ്വേർഡ് മെസ്സേജുകൾ വന്നതായും അദ്ദേഹം വെളിപ്പെടുത്തി. ഒന്നും സംഭവിക്കാൻ പോകുന്നില്ല. അതെല്ലാം സമയം പാഴാക്കലാണ് എെൻറയും നിങ്ങളുടെയുമെന്ന്ശർമ പറഞ്ഞു.
തെൻറ അക്കൗണ്ടിലേക്ക് അറിവില്ലാതെ ഒരു രൂപ നിക്ഷേപിച്ചെന്ന ഹാക്കർമാരുടെ അവകാശവാദത്തെ ശർമ തള്ളിക്കളഞ്ഞു. യു.പി.െഎ സംവിധാനം ഉപയോഗിച്ച് രാജ്യത്ത് ആർക്കും പണം മറ്റൊരാളുടെ അക്കൗണ്ടിലേക്ക് നിക്ഷേപിക്കാം. ഇങ്ങനെ പണം നിക്ഷേപിക്കുന്നത് ഹാക്കിങ് ആണെന്ന് പറയുകയാണെങ്കിൽ രാജ്യത്തുള്ള എല്ലാവരും ഇത്തരത്തിൽ ഹാക്ക് ചെയ്യപ്പെടാൻ ആഗ്രഹിക്കുന്നവരായിരിക്കുമെന്നും ശർമ പറഞ്ഞു. ഹാക്കർമാരുടെ വെല്ലുവിളിയിൽ നിന്നും താൻ പിന്നോട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.
അതേ സമയം ചിലർ അവരുടെ സിസ്റ്റങ്ങളിലുള്ള പിഴവുകൾ മറച്ചുവെക്കാൻ ആധാറിനെ പഴിക്കുന്ന സാഹചര്യവും രാജ്യത്ത് നിലനിൽക്കുന്നതായി ശർമ പറഞ്ഞു. ഇൗയടുത്ത് ഇ.പി.എഫ്.ഒയുടെ വിവരച്ചോർച്ചയുമായി ബന്ധപ്പെട്ട് നടന്ന വിവാദങ്ങളിൽ പഴി കേട്ടത് ആധാറിനായിരുന്നു. ഇ.പി.എഫ്.ഒ ദാതാക്കൾ ആധാർ നമ്പർ ഇതിൽ ബന്ധിപ്പിച്ചതിനാലായിരുന്നു അത് ആധാറിെൻറ തലയിൽ വന്നത് -ശർമ പറഞ്ഞു.
ആധാർ ഒരിക്കലും ഒരു രഹസ്യ നമ്പർ അല്ല. അത് ചോർന്നാലും ഒന്നും സംഭവിക്കാൻ പോകുന്നില്ല. ഇത് ആധാർ സുരക്ഷിതമല്ലെന്ന ലേഖനത്തിന് മറുപടിയായി ഞാൻ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ശേഷം ട്വിറ്ററിൽ ഒരു യൂസർ എന്നോട് ആധാർ നമ്പർ പരസ്യപ്പെടുത്താൻ വെല്ലുവിളിച്ചു. അതുകൊണ്ടാണ് പരസ്യപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു.
ആധാർ പോലുള്ള സംവിധാനം നിർമിക്കുന്നതിന് തെൻറ ജീവിതത്തിെൻറ നല്ലൊരു ഭാഗം തന്നെ മാറ്റിവെച്ചു. ആധാർ എങ്ങനെയാണ് വർക്ക് ചെയ്യുന്നത് എന്നതിനെ കുറിച്ചും അതുവെച്ച് എന്തൊക്കെ ചെയ്യാം, ചെയ്യാതിരിക്കാം എന്നതിനെ കുറിച്ചും താൻ ബോധവാനാണ്. ആധാർ നമ്പർ ഉള്ളവർക്ക് അതുകൊണ്ട് യാതൊരു ദോഷവും വരാത്ത രീതിയിലാണ് അത് നിർമിച്ചിട്ടുള്ളത്. അത് അവരെ ശക്തിപ്പെടുത്തുക മാത്രമാണ് ചെയ്യുന്നത് -ശർമ കൂട്ടിച്ചേർത്തു. സബ്സിഡികളും സേവനങ്ങളും ലഭിക്കുന്നവർക്ക് ഇതൊരു അനുഗ്രഹമാണ്. വിവിധ സേവനങ്ങൾക്ക് നിർബന്ധമല്ലാതിരുന്നിട്ട് കൂടി ആധാർ നമ്പർ നൽകുന്ന കൂട്ടരും ഉണ്ടെന്ന് ശർമ അറിയിച്ചു.
നികുതി വെട്ടിക്കുന്നവർക്കും ബിനാമി ഇടപാടുകാർക്കും മറ്റ് നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കും ആധാർ സംവിധാനം ഒരു വെല്ലുവിളിയാണ്. അതിനാൽ ആധാർ സംവിധാനത്തിനെതിരെ വ്യാജ വാർത്തകൾ പടച്ചുവിടുന്നത് അവർക്ക് ഗുണകരമാണ്. ആധാർ നമ്പർ പങ്കുവെക്കുന്നത് അപകടകരമാണെന്ന് വരുത്തിതീർക്കലാണ് അവരുടെ ലക്ഷ്യമെന്നും ട്രായ് ചെയർമാൻ മുന്നറിയിപ്പ് നൽകി.
തെൻറ ആധാർ നമ്പർ പങ്കുവെച്ച് അവരുടെ വെല്ലുവിളി സ്വീകരിച്ചത് തന്നെ ആധാർ സുരക്ഷിതമാണെന്ന് തെളിയിക്കാനായിരുന്നു. സേവനങ്ങൾക്ക് ആധികാരികത നൽകുക മാത്രമാണ് ആധാർ ചെയ്യുന്നത്. എന്നാൽ ഏതൊക്കെ സേവനങ്ങളുമായാണ് അത് ബന്ധിപ്പിച്ചിരിക്കുന്നത്? എന്ന വിവരം യുനീക് െഎഡൻറിഫിക്കേഷൻ അതോറിറ്റി ഒാഫ് ഇന്ത്യക്ക് (യു.െഎ.ഡി.എ.െഎ) അറിയാൻ കഴിയില്ലെന്നും ആർ.എസ് ശർമ ഉറപ്പുനൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.