ആകാശംമുട്ടെ ഉയർന്ന് ഇന്ധന വില, എന്നിട്ടും നമ്മുടെ രാജ്യത്ത് ആരും ഒന്നും മിണ്ടാത്തത് എന്തുകൊണ്ടാണ്?
text_fields2014ൽ നരേന്ദ്ര മോദി പ്രധാനമന്ത്രിപദമേറുേമ്പാൾ ഡൽഹിയിൽ പെട്രോൾ വില 71 രൂപ. ഇന്നത് 89 കടന്നു. ഡീസൽ വിലയിലാണ് കൂടുതൽ മാറ്റം. 2014 മേയിൽ 57 ഉള്ളത് ഡൽഹിയിൽ ഇന്ന് 81 രൂപയിെലത്തി.
കഴിഞ്ഞ ഒരു വർഷത്തിനിടെയാണ് മാറ്റമേറെയും സംഭവിക്കുന്നത്. ആ വർഷത്തിലാകട്ടെ തൊഴിലും വരുമാനവുമില്ലാതെ പെരുവഴിയിലാണ് ജനം. പണപ്പെരുപ്പം കുത്തനെ ഉയർന്നു. അതിനിടെ ഇരട്ട പ്രഹരവും. സ്വന്തം പോക്കറ്റിൽ പണമില്ലാതെ ഉഴറുേമ്പാൾ ഇന്ധന വില കൂടിക്കൊണ്ടേയിരിക്കുന്നു. 7.5 ശതമാനം ശുഷ്കമായിപ്പോയ ഒരു സമ്പദ്വ്യവസ്ഥയിൽ ഇത് ജനത്തെ ആശങ്കയിലാക്കേണ്ടതാണ്, രോഷമായും പ്രതിഷേധമായും കത്തിപ്പടരുകയും വേണം.
പക്ഷേ, ഇന്ത്യക്കാരിപ്പോൾ തീരെ ശാന്തരാണെന്ന് തോന്നുന്നു. എല്ലാം അനുഭവിച്ച് 'കർമത്തി'ൽ വിശ്വസിക്കുന്നവരാണ് ഇന്ത്യക്കാരെന്ന പൗരസ്ത്യ കാഴ്ചപ്പാട് സാധുവാണെന്ന് തോന്നിക്കുന്നു കാര്യങ്ങൾ. എന്നിട്ടും, 6-7 വർഷം മുമ്പ് ഇതേ ഇന്ത്യക്കാർ ഇന്ധന വില കൂടുന്നതിൽ രോഷാകുലരായിരുന്നു. 2014ൽ മൻമോഹൻ നേതൃത്വം നൽകിയ രണ്ടാം യു.പി.എ സർക്കാർ അതുകൊണ്ടുകൂടിയാണ് അധികാരത്തിന് പുറത്താകുന്നതും. അന്ന് നമ്മെ അരിശത്തിലാഴ്ത്തിയ അതേ വസ്തുത കൂടുതൽ രൂക്ഷമായിട്ടും എന്തേ ഇന്ന് നമ്മെ അസ്വസ്ഥമാക്കാത്തത്? ഓഹരി വിപണി പോലെ ജനഹിതവും ഒട്ടും വിശദീകരിക്കാനാവാത്ത ഒന്നായി മാറിയിരിക്കുന്നു.
സത്യത്തിൽ, ഇന്ധനവില വർധന ജനത്തെ ബാധിക്കുന്നുണ്ടോ അതോ ഇല്ലയോ? ഇനി ജനഹിതം എന്നത് 2014ൽ കള്ളം പറയുകയായിരുന്നോ അതോ ഇപ്പഴാണോ?
പൊതുജനാഭിപ്രായം രൂപപ്പെടുന്ന വിധം
2014നു മുമ്പ് എങ്ങനെയാണ് ഇന്ധന വില വലിയ പ്രശ്നമാണെന്ന് നാം മനസ്സിലാക്കിയത്? രണ്ടു കാര്യങ്ങളാണ് അതുനമ്മെ ബോധവത്കരിച്ചത്: മാധ്യമങ്ങളും പ്രതിപക്ഷവും. ഇന്നിപ്പോൾ രണ്ടുപക്ഷവും നിശ്ശബ്ദമാണ്. സർക്കാർ സമ്മർദമാകണം മാധ്യമങ്ങളെ കുഴക്കുന്നത്. പ്രതിപക്ഷം എന്തു കാരണം പറയും?
2014ന് മുമ്പ് ഭാരതീയ ജനത പാർട്ടി (ബി.ജെ.പി) ഏറ്റവും കരുത്തോടെ ഉയർത്തിക്കാട്ടിയ വിഷയമായിരുന്നു ഇന്ധന വിലക്കയറ്റം. 2013ൽ മുതിർന്ന പാർട്ടി നേതാക്കൾ നയിച്ച് ബി.ജെ.പി ഡൽഹി ഘടകം ബൈക് റാലി നടത്തിയിരുന്നു. ഡൽഹി മുഖ്യമന്ത്രി ഷീല ദീക്ഷിത്തിെൻറ വസതിയിലേക്കായിരുന്നു റാലി. പാർട്ടി പ്രവർത്തകർ ബാരിക്കേഡുകൾ ചാടിക്കടന്ന് മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് കടക്കാൻ ശ്രമം നടത്തി. ജലപീരങ്കി പ്രയോഗിച്ചാണ് പൊലീസ് തടഞ്ഞത്. ദൃശ്യവിരുന്നായി മാധ്യമങ്ങൾക്കിത്. ഒരു ഫോട്ടോ പോലും പതിഞ്ഞിട്ടില്ലായിരുന്നുവെങ്കിൽ അത് ജനഹിതത്തിെൻറ പട്ടികയിൽ വരില്ലായിരുന്നു.
ഇന്ന്, ഏതെങ്കിലും പ്രതിപക്ഷ നേതാവിനെ നിർത്തി ഇന്ധന വില വർധനക്കെതിരെ സമരം ചെയ്യാത്തതെന്തേ എന്നു ചോദിച്ചാൽ അവർ കാര്യം പറയും, അഥവാ, മാധ്യമങ്ങൾക്ക് താൽപര്യമില്ലാത്ത വിഷയമാണെന്ന്. ഇനി അതേ വിഷയം മാധ്യമങ്ങളോടാണ് ചോദ്യമെങ്കിൽ അവർക്ക് പറയാനുണ്ടാകുക, കോൺഗ്രസ് ഒന്നും ചെയ്യുന്നില്ലെന്നാകും.
നമുക്കറിയാം, ജനഹിതമെന്നാൽ അത് എന്നേയുള്ള ഒന്നല്ല. രൂപപ്പെടുത്തി എടുക്കേണ്ടതാണ്. എല്ലാവരും ഒരുനിലക്കല്ലെങ്കിൽ മറ്റൊരു നിലക്ക് അഴിമതിക്കാരായിടത്ത് അഴിമതി ഒരു വിഷയമാകില്ലെന്ന പതിവു യുക്തിയുള്ള രാജ്യത്താണ്, ലോക്പാൽ പ്രസ്ഥാനം അഴിമതി ഒരു വിഷയമാക്കിയെടുത്തത്. അന്ന് സമാനമായി ഇന്ധന വിലയും ഒരു വിഷയമായി- അല്ലെങ്കിൽ സവിശേഷമായി രൂപപ്പെടുത്തുകവഴി വിഷയമാക്കാനായി. അത് ദൃശ്യങ്ങളായി ജനം കണ്ടു, പ്രതിഷേധങ്ങളായി പടർന്നു. ശരിക്കും ശത്രുപക്ഷത്തുള്ള മാധ്യമങ്ങൾക്കു പോലും കണ്ടില്ലെന്ന് നടിക്കാനായില്ല. ഇന്ധന വില വർധന പിൻവലിക്കാൻ യു.പി.എ രണ്ടാം സർക്കാർ നിർബന്ധിതരാകുകയും ചെയ്തു.
അന്ന് ബി.ജെ.പിയുടെ 'ജയിൽ നിറക്കലും' ഭാരത ബന്ദും
ബി.ജെ.പി നയിച്ച ഇന്ധന വില വർധന സമരങ്ങളിൽ 'ജയിൽ നിറക്കലും' ഇടവേളകളിൽ ഭാരത ബന്ദുമുണ്ടായിരുന്നു. അവരുടെ ഭാരത ബന്ദ് പലതലങ്ങളിൽ സ്വാധീനമുള്ളവയായതിനാൽ ആഗോള മാധ്യമങ്ങൾ വരെ ഏറ്റെടുത്തു. 2010ൽ നടന്ന ഭാരത ബന്ദിനെ കുറിച്ച് ഒരു വിദേശ മാധ്യമം എഴുതി: ''പ്രതിഷേധക്കാർ ട്രെയിനുകളും ബസുകളും തടഞ്ഞു. ടയറുകൾ കൂട്ടിയിട്ട് കത്തിച്ച് തടസ്സം തീർത്തു, പൊലീസുമായി ഏറ്റുമുട്ടി... നിയമലംഘനം പറഞ്ഞ് ചില പ്രതിപക്ഷ നേതാക്കളെ കസ്റ്റഡിയിലെടുത്തു. ഇന്ധനത്തിന് നൽകുന്ന സബ്സിഡി എടുത്തു കളഞ്ഞാലേ സാമ്പത്തിക കമ്മി പരിഹരിക്കാനാവൂ എന്ന് ഭരണകക്ഷിയായ കോൺഗ്രസ് പറയുന്നു''.
ആ നാളുകളിൽ മാധ്യമങ്ങൾ നൽകുന്ന വാർത്തകളിൽ 'ജന ജീവിതത്തെ ബാധിച്ചു'' എന്നിങ്ങനെ തലക്കെട്ടുകൾ നിറഞ്ഞിരുന്നു. ഇന്നിപ്പോൾ മാധ്യമങ്ങൾ എല്ലാം ചെയ്യട്ടെയെന്നുവെച്ച് പ്രതിപക്ഷം മടിപിടിച്ചുനിൽക്കുേമ്പാൾ സാധാരണക്കാരെൻറ ജീവിതത്തെ ഈ വില വർധന 'ബാധിക്കുന്നില്ലെന്ന്' തോന്നുന്നു.
പണപ്പെരുപ്പം തിരിച്ചുവരുന്നു
പ്രതിപക്ഷം ജനത്തിെൻറ വിഷയങ്ങൾ ഏറ്റെടുക്കുന്നില്ലെങ്കിൽ പോലും തെരഞ്ഞെടുപ്പുകളിൽ ജനം അത് ഏറ്റെടുക്കും. ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിനിടെ 2020ൽ ഞാൻ വോട്ടർമാരെ ചെന്നുകണ്ടിരുന്നു. അവശ്യ വസ്തുക്കളുടെ വില വർധനയെ കുറിച്ചായിരുന്നു അവർക്ക് പരാതി. കേന്ദ്രത്തെ വിട്ട് ബിഹാർ സർക്കാറിനെ പഴിക്കാനേ അവർക്കറിയുമായിരുന്നുള്ളൂവെന്നത് വിചിത്രമാകാം.
മോദിയുടെ ഒന്നാം ഊഴത്തിൽ ഏറ്റവും വലിയ നേട്ടം പണപ്പെരുപ്പത്തിലെ കുറവായിരുന്നു. സത്യത്തിൽ, കർഷകരുടെ വശം കൂടുതൽ പണം നൽകാതെ ഭക്ഷ്യവില പെരുപ്പം തടയുകയായിയിരുന്നു മോദി ചെയ്തത്. പണപ്പെരുപ്പം ഉയർന്ന നിലയിലിരിക്കെ ഒരു സർക്കാറും അധികാരത്തിൽ തിരിച്ചെത്തിയിട്ടില്ല.
ഇന്ധനവില വർധന നേരിട്ട് മഹാസാധു ജനങ്ങളെ ബാധിക്കുന്ന വിഷയമല്ല. മധ്യ വർഗത്തെയാണ് പ്രഥമമായി ബാധിക്കുന്നത്. അവർ പക്ഷേ, നരേന്ദ്ര മോദിയുടെ കരവലയത്തിലായവരും. ഉയർന്ന ഇന്ധന വില മൂലം പണപ്പെരുപ്പം കൂടുന്നത് പാവങ്ങളെയും ബാധിക്കും.
വിലയുടെ മൂന്നിൽ രണ്ടും നികുതിയായതിനാൽ ഇന്ധന വില കുറക്കാൻ സർക്കാറിനാകും. എന്നാൽ, വളർച്ച മുരടിച്ച് സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങിയ രാജ്യത്ത് വരുമാന നഷ്ടം ഇന്ധന വില കൂട്ടി പരിഹരിക്കാനാണ് സർക്കാർ തിടുക്കം. അേപ്പാൾ പിന്നെ പ്രതിപക്ഷം വീറോടെ സമരമുഖം തുറക്കുക മാത്രമാണ് പോംവഴി. അതവർക്ക് ചെറുതായെങ്കിലും രാഷ്ട്രീയ വിജയം നൽകുകയും ചെയ്യും. എന്നിട്ടും എന്തുകൊണ്ടാകും അത് സംഭവിക്കാത്തത്? അതിനുത്തരം പറയേണ്ടത് പ്രതിപക്ഷം തന്നെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.