ഞങ്ങളുടെ ആഭ്യന്തര കാര്യത്തിൽ ഇടപെടുന്നതെന്തിന്? കേന്ദ്രസർക്കാറിനെ പിന്തുണച്ച് പി.ടി ഉഷ
text_fieldsകണ്ണൂർ: കർഷക സമരവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദത്തിൽ കേന്ദ്രസർക്കാറിനെ പിന്തുണച്ച് പ്രമുഖ അത് ലറ്റ് പി.ടി ഉഷ. ഞങ്ങളുടെ സംസ്ക്കാരത്തിലും പാരമ്പര്യത്തിലും ഞങ്ങൾ വളരെയധികം അഭിമാനിക്കുന്നുവെന്നും ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടരുതെന്നുമാണ് ട്വീറ്റ്.
'ഇന്ത്യ ജനാധിപത്യത്തിന്‍റെ ഉത്തമ മാതൃകയാണ്. ഞങ്ങളുെട പ്രശ്നങ്ങൾ എങ്ങനെ പരിഹരിക്കണമെന്ന് ഞങ്ങൾക്കറിയാം, എന്തുകൊണ്ടെന്നാൽ ലോകത്ത് നാനാത്വത്തിൽ ഏകത്വം പുലർത്തുന്ന ഒരേയൊരു രാജ്യമാണ് ഇന്ത്യ' പി.ടി. ഉഷ ട്വിറ്ററിൽ വ്യക്തമാക്കി.
കേന്ദ്രം പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ രണ്ടുമാസത്തിലേറെയായി സമരം ചെയ്യുന്ന കര്‍ഷകരെ പിന്തുണച്ചുകൊണ്ട് പോപ് ഗായിക റിഹാന കഴിഞ്ഞ ദിവസമാണ് ട്വീറ്റ് ചെയ്തത്. തുടർന്ന് സ്വീഡിഷ് പരിസ്ഥിതി പ്രവർത്തകയായ ഗ്രെറ്റ തുൻബർഗും കമല ഹാരിന്‍റെ സഹോദരിപുത്രി മീന ഹാരിസും കേന്ദ്ര സർക്കാറിനെ വിമർശിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു.
ഇത് വലിയ രീതിയില്‍ ചര്‍ച്ചയായതോടെ സച്ചിൻ ടെണ്ടുൽക്കർ, അക്ഷയ് കുമാർ, അജയ് ദേവ്ഗൺ, കരൺ ജോഹർ, സുനിൽ ഷെട്ടി തുടങ്ങി നിരവധി സെലിബ്രിറ്റികൾ റിഹാനയെയും ഗ്രെറ്റയേയും വിമർശിച്ച് രംഗത്തെത്തിയിരുന്നു. #IndiaTogether, #IndiaAgainstPropaganda എന്നീ ഹാഷ് ടാഗിനൊപ്പമായിരുന്നു ട്വീറ്റുകള്‍. ഇതിന് തുടർച്ചയായാണ് മലയാളത്തിന്‍റെ സ്വന്തം അത് ലറ്റും കേന്ദ്രസർക്കാറിനെ പിന്തുണക്കുന്ന ട്വീറ്റുമായി രംഗത്തെത്തിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.