'ഡൽഹിയെന്താ, പട്ടാളക്കോട്ടയോ?'; കർഷകരെ സർക്കാർ ഉപരോധിക്കുന്നതിനെതിരെ രാഹുൽ
text_fieldsന്യൂഡൽഹി: തലസ്ഥാനത്തേക്കുള്ള അതിർത്തിയിൽ പലവിധ വേലിക്കെട്ടുകൾ ഉയർത്തി പൊലീസിനെ വിന്യസിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. 'ഡൽഹി എന്താ, പട്ടാളക്കോട്ടയാണോ?' -അദ്ദേഹം ചോദിച്ചു. പ്രധാനമന്ത്രി ഇങ്ങനെയൊന്നുമല്ല കർഷകരോട് പെരുമാറേണ്ടത്. രാജ്യത്തിന് ഇന്നൊരു നേതൃത്വമില്ലാത്ത സ്ഥിതിയാണ്.
രാജ്യത്തെ 99 ശതമാനം ജനങ്ങളെയും അവഗണിച്ച് ഒരു ശതമാനം വൻകിടക്കാർക്കു വേണ്ടി പ്രവർത്തിക്കുകയാണ് സർക്കാർ. അഞ്ചോ പത്തോ കോർപറേറ്റുകൾക്ക് വേണ്ടി ചെയ്തുകൊടുത്ത ഒത്താശയുടെ കണക്കാണ് പുതിയ കേന്ദ്ര ബജറ്റ് വിളിച്ചു പറയുന്നതെന്നും രാഹുൽ കുറ്റപ്പെടുത്തി.
കർഷക സമരം സർക്കാർ കൈകാര്യം ചെയ്ത രീതി രാജ്യത്തിെൻറ സൽപേര് കളഞ്ഞു. സൗമ്യശക്തി എന്നതാണ് ഇന്ത്യയുടെ ശേഷിയും പെരുമയും. കർഷകർക്കു മുന്നിൽ അതിർത്തി അടച്ചു പ്രതിരോധം തീർക്കുന്ന സർക്കാർ അന്താരാഷ്ട്ര തലത്തിൽതന്നെ രാജ്യത്തോടുള്ള കാഴ്ചപ്പാട് മോശമാക്കി. കർഷക പ്രശ്നം ഏറ്റവും നേരത്തെ പരിഹരിക്കാൻ പ്രധാനമന്ത്രി അവരെ കേൾക്കണമെന്ന് രാഹുൽ ആവശ്യപ്പെട്ടു. രാജ്യത്തിനു വേണ്ടി അധ്വാനിക്കുന്ന കർഷകരോട് ഇങ്ങനെയല്ല പെരുമാറേണ്ടത്.
ബജറ്റിൽ പ്രതിരോധ വിഹിതം വർധിപ്പിക്കാത്തതിനെയും രാഹുൽ വിമർശിച്ചു. അതിർത്തിയിൽ ചൈന കടന്നു കയറി ഇരിപ്പുറപ്പിച്ചിരിക്കേ, പ്രതിരോധ വിഹിതം കുറക്കുന്നത് തെറ്റായ സന്ദേശമാണ് നൽകുന്നത്. രാജ്യത്തെ വ്യക്തമായ ദിശാബോധത്തോടെ നയിക്കാൻ പ്രധാനമന്ത്രി ധൈര്യം സംഭരിക്കണം -രാഹുൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.