പോപുലർ ഫ്രണ്ട് ആർ.എസ്.എസിനെ പ്രതിരോധിക്കുന്ന സംഘടന; ദേശവിരുദ്ധരെന്ന് വിളിക്കുന്നതെന്തിന്? -ആർ.ജെ.ഡി അധ്യക്ഷൻ
text_fieldsപട്ന: പോപുലർ ഫ്രണ്ടിനെ പിന്തുണച്ച് രാഷ്ട്രീയ ജനതാ ദൾ (ആർ.ജെ.ഡി) ബിഹാർ അധ്യക്ഷൻ ജഗദാനന്ദ് സിങ്. ആർ.എസ്.എസിനെ പ്രതിരോധിക്കാനും മുസ്‍ലിംകളെ സംരക്ഷിക്കാനും വേണ്ടി രൂപവത്കരിച്ച പോപുലർ ഫ്രണ്ടിനെ എന്തിനാണ് ഭീകരരെന്ന് വിളിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു.
ആർ.എസ്.എസിനെ ഭയക്കുന്ന ഒരു സമൂഹം സ്വന്തം ജനതയെ സംരക്ഷിക്കാൻ സംഘടന രൂപവത്കരിക്കുമ്പോൾ അവരെ എന്തിനാണ് ദേശവിരുദ്ധരെന്നും കലാപകാരികളെന്നും വിളിക്കുന്നത്?. രാജ്യത്തെ മുസ്‍ലിംകൾ പാകിസ്താനിലെ ബന്ധുക്കളോട് സംസാരിക്കുന്നത് ദേശവിരുദ്ധ നടപടിയായി കണക്കാക്കുന്നത് എന്തിനാണ്?. സുരക്ഷ ഏജൻസികൾ അറസ്റ്റ് ചെയ്ത പാക് ഏജന്റുമാരിൽ ഭൂരിഭാഗവും ആർ.എസ്.എസ് അംഗങ്ങളോ ഹിന്ദുക്കളോ ആണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ജഗദാനന്ദ് സിങ്ങിന്റെ പരാമർശങ്ങൾക്കെതിരെ ബി.ജെ.പി രംഗത്തെത്തി. ദേശവിരുദ്ധരെ പിന്തുണച്ചതിന് അദ്ദേഹത്തിനെതിരെ കേസെടുക്കണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു. അതേസമയം, ബി.ജെ.പിയും ആർ.ജെ.ഡിയും വർഗീയ രാഷ്ട്രീയം കളിക്കുകയാണെന്ന് കോൺഗ്രസ് വക്താവ് അസിത് നാഥ് തിവാരി ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.