പെട്രോൾ- ഡീസൽ വില കുതിക്കുേമ്പാഴും രോഷമുണരാത്തതെന്തു കൊണ്ട്?
text_fieldsനരേന്ദ്ര മോദി പ്രധാനമന്ത്രിയായാൽ പെേട്രാൾ വില 35 രൂപയാകുമെന്ന് ബാബ രാംദേവ് പറഞ്ഞിരുന്നു. പക്ഷേ, വില 90 രൂപയും കടന്ന് കുതിക്കുേമ്പാഴും ചില കാർട്ടൂണിസ്റ്റുകളല്ലാതെ ആരും കണ്ടഭാവം പോലും നടിക്കുന്നില്ല, എന്തുകൊണ്ടാകും, ആളുകൾ തന്നെ പറയട്ടെ....
പെട്രോളിെൻറയും ഡീസലിെൻറയും വില ചരിത്രത്തിലെ ഏറ്റവും വലിയ കുതിപ്പുമായി 100 രൂപ തൊടാൻ അടുത്തുനിൽക്കെ പൊതുജനരോഷം കാണാനേയില്ല. അമിതാഭ് ബച്ചൻ മുതൽ അക്ഷയ് കുമാർ വരെ സർക്കാറിനെ പരിഹസിച്ച് രംഗത്തെത്തിയ എട്ടു വർഷം മുമ്പ് പക്ഷേ, ഇതായിരുന്നില്ല സ്ഥിതി. അന്ന് പെട്രോൾ വില 60രൂപയോ പരിസരത്തോ ആയിരുന്നു. രാജ്യാന്തര അസംസ്കൃത എണ്ണവില ഇന്നുള്ളതിനെക്കാൾ രണ്ടിരട്ടിയോളം കൂടുതലും. എന്താകും ജനപക്ഷത്തെ ഈ രണ്ടു മനസ്സ്? ചില ആളുകൾ എല്ലാം പറയുന്നുണ്ട്.
(പി.ആർ പ്രഫഷനൽ, ബംഗളൂരു)
എനിക്കും ചോദിക്കാനുള്ളത് ഇതുതന്നെ. കർണകഠോരമായ ഈ നിശ്ശബ്ദത എന്തുകൊണ്ടാണ്? വിലക്കയറ്റം എന്നെയും നോവിക്കുന്നു. മുമ്പ്, 2000 രൂപ നൽകിയാൽ 27 ലിറ്റർ പെട്രോൾ അടിക്കാമായിരുന്നു, ഇന്നത് 21-22 ലിറ്ററേ വരൂ. വലിയ മാറ്റമാണത്. ഓരോ ദിനവും അത് കൂടിക്കൊണ്ടിരിക്കുന്നു. ജനം പക്ഷേ, എന്തും സ്വീകരിക്കാനൊരുങ്ങി കൈയുംകെട്ടിനിൽക്കുകയാണ്. യു.പി.എ സർക്കാറിനെക്കാൾ കൂടിയ നികുതികളാണ് നിലവിലെ സർക്കാർ ഈടാക്കുന്നത്. പക്ഷേ, നികുതി തുകയുടെ വ്യയം കൃത്യമായി നടക്കുന്നുമില്ല. പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ എന്തുകൊണ്ടാകും വിഷയം കേന്ദ്രത്തെ ധരിപ്പിക്കാത്തത്?
പവ്നീത് കൗർ
(ഡൽഹി)
സിഖ് സമുദായം നേരിടുന്ന ജീവൽ പ്രശ്നങ്ങൾക്കെതിരായ സമരമുഖത്ത് തിരക്കിലാണ് ഞാൻ. അവർ 1984െൻറ ആവർത്തനത്തെ കുറിച്ചാണിപ്പോൾ സംസാരിക്കുന്നത്. നിങ്ങൾക്കിപ്പോൾ കേൾക്കാവുന്നത്, ''എല്ലാ സിങ്ങുമാരും കൗറുമാരും ഇന്ത്യ വിടുക, പാകിസ്താനിലേക്കോ കാനഡയിലേേക്കാ പോകുക'' എന്നിങ്ങനെയാണ്. അതിനിടെ, ചെറിയ വിഷയമായാണ് ഇന്ധന വില വർധന തോന്നുന്നത്.
ലെസ്ലി മിഷേൽ
(റിട്ട. റെയിൽവേ, മുംബൈ)
എനിക്ക് അരിശമുണ്ട്, ആർക്കുമുണ്ടാകുക സ്വാഭാവികം. ലിറ്ററിന് 94 രൂപയിൽ കൂടുതലാണ് വില. പ്രതീക്ഷയില്ലാത്ത, പ്രത്യാശയില്ലാത്ത ദുരവസ്ഥയിലാണ് ഞാൻ. ആരെ കുറ്റപ്പെടുത്തണമെന്ന് അറിയുന്നില്ല. ആഗോള വിലവർധനയാണോ അതല്ല, ഇന്ത്യയിൽ മാത്രമാണോ എന്നും അറിയില്ല. വർഷം കൂടുന്തോറും വില കൂടുമെന്നാണ് ഞാൻ നിനച്ചിരുന്നത്. കാരണം 1990കളിൽ 20 രൂപക്കു ഞാൻ ഒരു ലിറ്റർ പെട്രോൾ അടിച്ചിരുന്നു. മുമ്പ് ബോളിവുഡ് സെലിബ്രിറ്റികൾ പരാതിയുമായി മുന്നിലുണ്ടായിരുന്നു, ഇന്നുപക്ഷേ, നിലവിലെ സർക്കാറിെൻറ പാവകളായി അവർ മാറിയിരിക്കുന്നു. കോൺഗ്രസ് പാർട്ടിയെ തെറി വിളിച്ചാൽ മതിയായിരുന്നു അവർക്ക്. സർക്കാറിനെയല്ല, കോൺഗ്രസിനെയാണ് അവർ ലക്ഷ്യമിട്ടിരുന്നത്.
സംവർധ
(എഴുത്തുകാരി, വിവർത്തക- മണിപ്പാൽ)
എനിക്ക് ഒരു വാഹനം സ്വന്തമായില്ല. അതുകൊണ്ട് നേരിട്ട് എന്നെ ബാധിച്ചിട്ടുമില്ല. പൊതുഗതാഗത സംവിധാനങ്ങൾക്ക് ചെലവ് കൂടിയിട്ടുണ്ടാകാം. അതെന്നെ ബാധിച്ചിട്ടുണ്ടെങ്കിലും എങ്ങനെ ഞാൻ ദൈവത്തെ കുറ്റം പറയും? വലതുപക്ഷ ഹിന്ദുത്വ സർക്കാറിനെ അനുകൂലിക്കുന്ന എെൻറ സൗഹൃദവും കുടുംബവും വില വർധനയുടെ പ്രയാസം അനുഭവിക്കുന്നവരാണെങ്കിലും എങ്ങനെയാണ് വല്ലതും ഞാൻ പറയുക. നിലവിലെ സർക്കാറിനെ വല്ലതും പറയുന്നത് സ്വയം കുറ്റപ്പെടുത്തുന്നതിന് തുല്യമെന്ന നിലക്കാണ് ജനം കാണുന്നത്. മോദി പ്രധാനമന്ത്രിയല്ല, ഹിന്ദു ഹൃദയ സമ്രാട്ടാണ്. മൻമോഹൻ സിങ് പ്രധാനമന്ത്രിയായിരുന്നു. നെഹ്റുവും പ്രധാനമന്ത്രിയായിരുന്നു. മോദി പക്ഷേ, മറ്റൊരാളാണ്. അതിനാൽ അദ്ദേഹത്തിന് എന്തുമാകാം. വല്ല പീഡനവും അനുഭവിക്കുന്നുവെങ്കിൽ അത് ദൈവ കോപം മൂലമാണെന്ന് മനസ്സു പറയുന്നതാണ് മാനുഷിക സംസ്കാരം. അതിനാൽ തന്നെ, ദൈവത്തിന് എന്തുമാകാം, നാണയനിരോധനം മുതൽ കുടിയേറ്റ തൊഴിലാളി പ്രതിസന്ധി മുതൽ എണ്ണവില വർധന വരെ.
അർച്ചന സീകാർ
(ഗവേഷക, ചെന്നൈ)
വിഷയം താങ്കൾ ചോദിക്കുംവരെ എന്തുകൊണ്ട് എെൻറ മനസ്സിനെ അലട്ടിയില്ലെന്നത് കൗതുകമായി തോന്നുന്നു. പ്രതിമാസം 6000 രൂപ മുതൽ 8000 രൂപ വരെ ഇന്ധന ചെലവായി ഞാൻ ഉപയോഗിക്കുന്നു. പക്ഷേ, സാമ്പത്തികമായി മോശമല്ലാത്തതിനാൽ അത് എെൻറ ബജറ്റിനെ ബാധിക്കാറേയില്ല.
അഞ്ചു പത്ത് വർഷങ്ങൾക്ക് മുമ്പ്, പിറ്റേന്ന് വില വർധനയുണ്ടെന്ന് കേൾക്കുേമ്പാൾ രാത്രിയിൽ പെട്രോൾ പമ്പുകളിൽ വാഹനങ്ങളുടെ നിര നീളുന്നത് ഓർമയുണ്ട്. അതിന്ന് ദിവസം തോറും കൂടുന്നു. അതിനാൽ തന്നെ മാറ്റം ഞാൻ ശ്രദ്ധിക്കാറേയില്ല. മാത്രവുമല്ല, രാജ്യത്ത് അടിയന്തര ശ്രദ്ധ ആവശ്യമുള്ള മറ്റു വിഷയങ്ങളുമുണ്ട്. ഇന്ന് പുലർച്ചെ നാലു മണിക്ക് അദാനി പുതിയ തുറമുഖം നിർമിക്കുന്ന ഭാഗത്തേക്ക് ഞാൻ വാഹനമോടിച്ചുപോയിരുന്നു. അവിടെ ഒരുപാടുപേർക്ക് ഉപജീവനം നഷ്ടമാകുന്നതിന് പുറമെ പ്രദേശത്തുകാർക്ക് ജീവനും അവരുടെ സംസ്കാരവും എല്ലാം പെരുവഴിയിലാകുകയാണ്. അവർക്ക് ഇന്ധന വില വർധനയാകില്ല ആദ്യം അലട്ടുന്ന വിഷയം.
(കടപ്പാട്: nationalheraldindia.com)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.