Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightടോൾസ്​റ്റോയിയുടെ...

ടോൾസ്​റ്റോയിയുടെ ‘യുദ്ധവും സമാധാന’വും വീട്ടിൽ സൂക്ഷിച്ചതിൽ വിശദീകരണം നൽകണമെന്ന്​ കോടതി

text_fields
bookmark_border
bhima-koregav
cancel

ന്യൂഡൽഹി: ലിയോ ടോൾസ്​റ്റോയിയുടെ വിഖ്യാത നോവൽ യുദ്ധവും സമാധാനവും വീട്ടിൽ സൂക്ഷിച്ചതിൽ സാമൂഹിക പ്രവർത്തക ൻ വെർണൻ ഗോൺസാൽവസിനോട്​ വിശദീകരണം ആവശ്യപ്പെട്ട്​ ബോംബെ ഹൈകോടതി.

ഗോൺസാൽവസിൻെറ ഭീം കോറേഗാവ്​ കേസിൽ ജാമ്യാപേക്ഷ പരിഗണിക്കു​േമ്പാഴാണ്​ കോടതി വിശദീകരണം തേടിയത്​. അദ്ദേഹത്തിൻെറ വീട്​ റെയ്​ഡ്​ ചെയ്​തപ്പോൾ ലഭിച്ച പുസ്​കങ്ങളുടെയും സി.ഡികളുടെയും ലിസ്​റ്റ്​ പൂണെ പൊലീസ്​ കോടതിയിൽ സമർപ്പിച്ചിരുന്നു. ജസ്​റ്റിസ്​ സാരംഗ്​ കോട്​വാളാണ്​ ജാമ്യാപേക്ഷ പരിഗണിച്ചത്​.രാജ്യ ദമൻ വിരോധി, മാർകിസ്​റ്റ്​ ആർക്കൈവ്​സ്​, ജയ്​ ഭീം കോമ്രേഡ്​ തുടങ്ങിയ സീഡികളും യുദ്ധവും സമാധാനവും, അണ്ടർസ്​റ്റാൻഡിങ്​ മാവോയിസ്​റ്റ്​, ആർ.സി.പി റിവ്യൂ തുടങ്ങിയ പുസ്​തകങ്ങളുമാണ്​ ഗോൺസാൽവസിൻെറ വീട്ടിൽ നിന്ന്​ കണ്ടെത്തിയത്​.

രാജ്യ ദമൻ വിരോധിയെന്ന സിഡിയുടെ പേരു തന്നെ സൂചിപ്പിക്കുന്നത്​ അതിൽ രാജ്യത്തിനെതിരായ എന്തൊക്കയോ ഉൾക്കൊള്ളുന്നു എന്നാണ്​. അതേസമയം വാർ ആൻഡ്​ പീസ്​ മറ്റൊരു രാജ്യത്തെ യുദ്ധത്തെ കുറിച്ചുള്ളതാണ്​. എന്തിനാണ്​ ഇത്തരം പ്രകോപനപരമായ വസ്​തുക്കൾ സൂക്ഷിക്കുന്നതെന്ന് ​േകസ്​ പരിഗണിച്ച​ ജഡ്​ജി ഗോൾസാൽവസിനോട്​ ചോദിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bombay high courtmalayalam newsindia newsKoregaon Bhima Case
News Summary - "Why Keep War And Peace At Home?-india
Next Story