Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഗുജറാത്തി​െല...

ഗുജറാത്തി​െല കോൺഗ്രസ്​ എം.എൽ.എമാരെ ബാംഗ്ലൂരിൽ പൂട്ടിയിട്ടിരിക്കുന്നത്​ എന്തിന്​? അമിത്​ഷാ

text_fields
bookmark_border
ഗുജറാത്തി​െല കോൺഗ്രസ്​ എം.എൽ.എമാരെ ബാംഗ്ലൂരിൽ പൂട്ടിയിട്ടിരിക്കുന്നത്​ എന്തിന്​? അമിത്​ഷാ
cancel

ന്യൂഡൽഹി: ഗുജറാത്തി​െല കോൺഗ്രസ്​ എം.എൽ.എമാ​െര കർണാടകയിലെ റിസോർട്ടിൽ പൂട്ടിയിട്ടിരിക്കുന്നത്​ എന്തിനാണെന്ന്​ ബി.​െജ.പി ദേശീയാധ്യക്ഷൻ അമിത്​ഷാ. ഗുജറാത്തിൽ ആഗസ്​ത്​ എട്ടിന്​ നടക്കുന്ന രാജ്യ സഭാ ഇലക്​ഷൻ മുന്നിൽ കണ്ട്​ എം.എൽ.എ മാരെ ബി.ജെ.പി കുതിരക്കച്ചവടം നടത്തുകയാണെന്ന ആരോപണം അമിത്​ഷാ വാർത്താ സമ്മേളനത്തിൽ നിഷേധിച്ചു. 

ഗുജറാത്തി​െല 44 എം.എൽ.എ മാരെ കോൺഗ്രസ്​ ഭരിക്കുന്ന കർണാടകത്തി​െല ബാംഗ്ലൂരിൽ  പൂട്ടിയിട്ടിരിക്കുന്നത്​ എന്തിനാണ്​ എന്നു ചോദിച്ച അമിത്​ ഷാ കേൺഗ്രസ്​ ഭരണത്തെയും കുറ്റപ്പെടുത്തി. കോൺഗ്രസ്​ ഭരിച്ചിരുന്നപ്പോൾ ഒാരോ മന്ത്രിമാരും പ്രധാനമന്ത്രിയാണെന്ന്​ സ്വയം വിചാരിക്കുകയും യഥാർഥ പ്രധാനമന്ത്രി​െയ ആരും പരിഗണിക്കാതിരിക്കുകയുമാണ്​ ഉണ്ടായതെന്ന്​ ഷാ പരിഹസിച്ചു. 

ഗുജറാത്തിൽ നടക്കുന്ന രാജ്യ സഭാ തെരഞ്ഞെടുപ്പിൽ അമിത്​ഷായും ടെക്​സ്​റ്റൈൽസ്​ മന്ത്രി സ്​മൃതി ഇറാനിയും മത്​സരിക്കുന്നുണ്ട്​. കോൺഗ്രസ്​ സ്​ഥാനാർഥിയായി അഹമ്മദ്​ പ​േട്ടലും മത്​സരിക്കുന്നു. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gujarathAmit ShahBangalore Newsmalayalam newsCongress MLA
News Summary - Why Lock MLAs in bangalure, Asks Amit Shah
Next Story