സുവേന്ദുവിനെതിരായ കേസിൽ ജഡ്ജിയെ മാറ്റണമെന്ന് മമത; കാരണമിതാണ്...
text_fieldsകൊൽക്കത്ത: കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ നന്ദിഗ്രാമിൽ സുവേന്ദു അധികാരി ജയിച്ചതിനെതിെര നൽകിയ കേസ് പരിഗണിക്കുന്ന ജഡ്ജിക്കെതിരെ മമത ബാനർജി. അഭിഭാഷകൻ മുഖേന കൽക്കത്ത ഹൈക്കോടതി ചീഫ് ജസ്റ്റീസിനാണ് കേസിൽ വാദം കേൾക്കേണ്ട ജസ്റ്റീസ് കൗശിക് ചന്ദക്കെതിരെ പരാതി നൽകിയിരിക്കുന്നത്.
വിധി പക്ഷപാതപരമാകാൻ രണ്ട് വിഷയങ്ങളാണ് പരാതിയിൽ നിരത്തിയിരിക്കുന്നത്. ഒന്നാമതായി, ബി.ജെ.പിയുമായി ജസ്റ്റീസ് ചന്ദ സഹകരിച്ചിരുന്നയാളാണ്.
ബി.ജെ.പി ഒരു വശത്ത് നിൽക്കുേമ്പാൾ പക്ഷപാത സാധ്യതയേറെ. രണ്ടാമത്, കഴിഞ്ഞ ഏപ്രിലിൽ കൽക്കത്ത കോടതിയിൽ സ്ഥിരം ജഡ്ജിയായി ജസ്റ്റീസ് ചന്ദയുടെ നിയമനത്തെ താൻ എതിർത്തിരുന്നു. സ്വാഭാവികമായും കേസ് പരിഗണിക്കുേമ്പാൾ സ്വന്തം വിഷയം പരിഗണിക്കുന്ന ജഡ്ജിയായി മാറും. നീതി നൽകണമെന്ന് മാത്രമല്ല, അത് നൽകിയെന്ന് തോന്നുകയും വേണ'െമന്ന് കത്തിൽ പറയുന്നു.
കഴിഞ്ഞ ദിവസം തൃണമൂൽ എം.പി ഡെറക് ഒബ്രിയൻ ജസ്റ്റീസ് ചന്ദ ബി.ജെ.പി പരിപാടികളിൽ പെങ്കടുക്കുന്ന ദൃശ്യങ്ങൾ പുറത്തുവിട്ടിരുന്നു. ബംഗാൾ ഘടകം മേധാവി ദിലീപ് ഘോഷിനൊപ്പമായിരുന്നു പാർട്ടി ലീഗൽ സെൽ യോഗത്തിൽ ജസ്റ്റീസ് ചന്ദ പെങ്കടുത്തത്.
2019ൽ ജഡ്ജിയായി ലിസ്റ്റ് ചെയ്യുംമുമ്പ് ബി.ജെ.പിക്കു വേണ്ടി നിരവധി കേസുകൾ ഹാജരായ ആളാണെന്നതിനും ഒബ്രിയൻ തെളിവുകൾ നിരത്തുന്നു.
രണ്ടു ചിത്രങ്ങൾ നൽകി രണ്ടിലും വട്ടമിട്ട് ഇത് കൽക്കത്ത ഹൈക്കോടതിയിലെ ജസ്റ്റീസ് കൗശിക് ചന്ദ തന്നെയാണോ എന്ന് ചോദിക്കുന്നു. അദ്ദേഹം തന്നെയാണോ നന്ദിഗ്രാം തെരഞ്ഞെടുപ്പ് കേസ് പരിഗണിക്കാനായി നിശ്ചയിക്കപ്പെട്ടിരിക്കുന്നത് എന്നും ജുഡീഷ്യറിക്ക് ഇത്രയും തരംതാഴാനാകുമോ എന്നും ചോദിക്കുന്നു.
വെള്ളിയാഴ്ച രാവിലെ കേസ് പരിഗണനക്കെടുത്ത കോടതി ജൂൺ 24ലേക്ക് നീട്ടിയിരുന്നു. അതേ സമയം, പരാതിക്കാരിയായ മമത വീണ്ടും ഹാജരാകാതെ വന്നാൽ കേസ് തള്ളിപ്പോകാൻ സാധ്യതയും ചൂണ്ടിക്കാട്ടുന്നവരുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.