ഗുജറാത്ത് തെരഞ്ഞെടുപ്പ് തീയതി നീട്ടലിൽ പ്രതിഷേധം ശക്തമാവുന്നു
text_fieldsഅഹമ്മദാബാദ്: ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാത്തതിനെതിരെ പ്രതിഷേധം ശക്തമാവുന്നു. കോൺഗ്രസ് ഉൾപ്പടെയുള്ള പ്രതിപക്ഷ പാർട്ടികളാണ് പ്രതിഷേധവുമായി രംഗത്തുള്ളത്. അടുത്ത ആഴ്ച ഗാന്ധിനഗറിൽ നടക്കുന്ന ബി.ജെ.പി റാലിയിൽ വൻ പദ്ധതികൾ പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അവസരമൊരുക്കാനാണ് കമീഷെൻറ നീക്കമെന്ന് പ്രതിപക്ഷത്തിെൻറ ആരോപിക്കുനു.
ഗുജറാത്ത് നിയസഭ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാത്തതിൽ വിമർശനവുമായി മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ എസ്.വെ ഖുറേഷിയും രംഗത്തെത്തിയിരുന്നു. തെരഞ്ഞെടുപ്പ് കമീഷെൻറ തീരുമാനം സംശയം വർധിപ്പിക്കുന്നതാണെന്ന് ഖുറേഷിയും അഭിപ്രായപ്പെട്ടു. വിവിധ സംസ്ഥാനങ്ങളിൽ ഒന്നിച്ച് തെരഞ്ഞെടുപ്പ് നടത്തുന്ന പതിവ് രീതിയുടെ അന്തസത്ത ചോർത്തുന്ന നടപടിയാണിതെന്നും അദ്ദേഹം വിമർശിച്ചു.
വ്യാഴാഴ്ചയാണ് ഹിമാചൽപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിെൻറ തീയതി കമീഷൻ പ്രഖ്യാപിച്ചത്. ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പ് തീയതി പിന്നീട് പ്രഖ്യാപിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. ഇതാണ് പുതിയ വിവാദങ്ങൾക്ക് കാരണം. ഹിമാചലിലെ വോെട്ടണ്ണൽ തീയതിയായ ഡിസംബർ 18ന് മുമ്പ് ഗുജറാത്ത് തെരഞ്ഞെടുപ്പ് നടത്തുമെന്നായിരുന്നു കമീഷൻ അറിയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.