ഡെൽററ പ്ലസ് വകഭേദം തടയാൻ മോദി സർക്കാർ എന്ത് നടപടിയാണ് സ്വീകരിക്കുന്നത്? ചോദ്യവുമായി രാഹുൽ ഗാന്ധി
text_fieldsന്യൂഡൽഹി: ഡെൽററ പ്ലസ് വകഭേദം തടയാൻ എന്തുകൊണ്ട് കോവിഡ് പരിശോധന വർധിപ്പിക്കുന്നില്ലെന്ന ചോദ്യവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ട്വിറ്ററിലൂടെയാണ് അദ്ദേഹം ചോദ്യങ്ങൾ ഉന്നയിച്ചത്. ഡെൽററ പ്ലസ് വകഭേദം വ്യാപിക്കുന്നത് തടയാനും നിയന്ത്രിക്കാനും വലിയ തോതിലുള്ള കോവിഡ് പരിശോധന ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.
മോദി സർക്കാറിനോട് രാഹുൽ ഗാന്ധി ചോദ്യങ്ങൾ ഉന്നയിച്ചു.
ഡെൽറ്റ പ്ലസ് വകഭേദം തടയുന്നതിനായി എന്തുകൊണ്ട് വലിയ തോതിൽ പരിശോധന നടത്തുന്നില്ല?
ഡെൽറ്റ പ്ലസ് വകഭേദത്തിനെതിരെ വാക്സിനുകൾ എത്രത്തോളം ഫലപ്രദമാണ്?
ഇതേക്കുറിച്ചുള്ള വിവരങ്ങൾ എപ്പോഴാണ് ലഭിക്കുക?
കോവിഡ് വൈറസിന്‍റെ മൂന്നാംതരംഗത്തെ നേരിടാൻ എന്തു നടപടിയാണ് സർക്കാർ കൈക്കൊണ്ടിട്ടുള്ളത്?
എന്നീ മോദി സർക്കാരിനെതിരയുള്ള ചോദ്യങ്ങൾ രാഹുൽ ഹിന്ദിയിലാണ് ട്വീറ്റ് ചെയ്തത്.
डेल्टा प्लस वेरिएंट पर मोदी सरकार से प्रश्न-
— Rahul Gandhi (@RahulGandhi) June 25, 2021
- इसकी जाँच व रोकथाम के लिए बड़े स्तर पर टेस्टिंग क्यों नहीं हो रही?
- वैक्सीन इसपर कितनी प्रभावशाली हैं व पूरी जानकारी कब मिलेगी?
- तीसरी लहर में इसे नियंत्रित करने का क्या प्लान है?
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.