കോവിഡിനെതിരെയല്ല; മോദി സർക്കാർ സംസ്ഥാനങ്ങൾക്കെതിരെ പോരാടുന്നു - തൃണമൂൽ
text_fieldsകൊൽക്കത്ത: ഇന്ത്യയിലെ സംസ്ഥാനങ്ങൾ കൊറോണ വൈറസിനെതിരെ പോരാടുമ്പോൾ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത ്തിലുള്ള കേന്ദ്ര സർക്കാർ ചില സംസ്ഥാനങ്ങളുമായാണ് പോരടിക്കുന്നതെന്ന് തൃണമൂൽ കോൺഗ്രസ് ദേശീയ വക്താവും രാജ്യസ ഭാംഗവുമായ ഡെറിക് ഓബ്രയിൻ.
കോവിഡ് വ്യാപനം പരിശോധിക്കുന്നതിനായി കേന്ദ്ര സംഘത്തിെൻറ സന്ദർശനത്തിന് തെരഞ്ഞെടുത്ത 70 -80 ശതമാനം ജില്ലകളും പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നിന്നുള്ളതാണ്. എന്തുകൊണ്ടാ ണ് ആയിരത്തിലേറെ കോവിഡ് കേസുകളുള്ള ഉത്തർപ്രദേശിൽ നിന്നോ ഗുജറാത്തിൽ നിന്നോ ഒരു ജില്ലയും പട്ടികയിൽ ഉൾപ്പെടാത്തതെന്നും ഡെറിക് ഓബ്രയിൻ ചോദിച്ചു.
“എല്ലാ സംസ്ഥാനങ്ങളും കൊറോണയുമായി പോരാടുകയാണ്, എന്നാൽ ചില സംസ്ഥാനങ്ങൾക്കെതിരെ കേന്ദ്രം പോരാടുന്നുവെന്നതിൽ ഞങ്ങൾക്ക് സങ്കടമുണ്ട്” - ഓബ്രിയൻ പറഞ്ഞു. സംസ്ഥാന സർക്കാരുമായി മുൻകൂട്ടി ആലോചിക്കാതെ കേന്ദ്ര സംഘത്തെ അയക്കുന്നത് ഫെഡറൽ വിരുദ്ധ നയമാണെന്നും എം.പി ആരോപിച്ചു.
ലോക്ഡൗൺ നടപ്പാക്കുന്നതും ആരോഗ്യവകുപ്പ് സ്വീകരിച്ച നടപടികളും പരിശോധിക്കാൻ കേന്ദ്ര സർക്കാരിെൻറ കീഴിലുള്ള രണ്ട് സംഘങ്ങൾ തിങ്കളാഴ്ച കൊൽക്കത്തയിൽ എത്തിയിരുന്നു. പശ്ചിമബംഗാളിലെ ഏഴു ജില്ലകളിലാണ് സംഘം പരിശോധന നടത്തുക. കേന്ദ്ര സർക്കാറിെൻറ ഈ നീക്കം ഏകപക്ഷീയമാണെന്ന് മുഖ്യമന്ത്രി മമത ബാനർജി ആരോപിച്ചിരുന്നു.
രാഷ്ട്രീയ വ്യത്യാസങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും കേരളം ചെയ്ത നല്ല കാര്യങ്ങൾ ചെയ്തുവെന്ന് അംഗീകരിക്കുന്നതിൽ ഞങ്ങൾക്ക് ഒരു മടിയുമില്ല. അതുപോലെ ബംഗാളിെൻറ പ്രവർത്തനങ്ങളെയും അംഗീകരിക്കാൻ കഴിയണം. വൈറസ് വ്യാപനത്തെ ദേശീയ പ്രതിസന്ധിയെന്ന രീതിയിൽ കണ്ട് കേന്ദ്രത്തെ വിമർശിക്കുന്നതിൽ നിന്ന് സ്വയം പിൻമാറിയിരുന്നു.
മാർച്ച് 5, 6 തീയതികളിൽ പാർലമെൻറിൽ വിഷയം ഉന്നയിച്ചതാണ്. പാർലമെൻറിൽ ഞങ്ങൾ കൈകഴുകുകയും മാസ്ക് ധരിക്കുകയും ചെയ്തപ്പോൾ അതിനെ തന്ത്രമെന്നാണ് പരിഹസിച്ചത്. എന്നാൽ പ്രതിസന്ധിഘട്ടത്തിൽ രാഷ്ട്രീയം കളിക്കരുതെന്ന ബോധ്യമുള്ളതുകൊണ്ടാണ് എന്തുകൊണ്ട് കേന്ദ്രം നടപടികൾ വൈകിച്ചുവെന്ന് ചോദിക്കാതിരുന്നതെന്നും ഡെറിക് ഓബ്രിയിൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.