മോദിയുടെ വിസ റദ്ദാക്കണം; തെരഞ്ഞെടുപ്പ് സമയത്തെ ബംഗ്ലാദേശ് സന്ദർശനത്തിനെതിരെ മമത ബാനർജി
text_fieldsകൊൽക്കത്ത: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബംഗ്ലാദേശ് സന്ദർശനത്തിനെതിരെ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. പശ്ചിമ ബംഗാളിൽ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിക്കേ വോട്ടർമാരെ സ്വാധീനിക്കാനാണ് മോദി ബംഗ്ലാദേശിലെത്തിയതെന്ന് മമത ആരോപിച്ചു.
'ഇവിടെ തെരഞ്ഞെടുപ്പ് നടന്നുകൊണ്ടിരിക്കുന്നു. അദ്ദേഹം ബംഗ്ലാദേശിലെത്തി ബംഗാളിനെക്കുറിച്ച് പ്രസംഗിക്കുന്നു. ഇത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണ്' -ഖാരഗ്പുരിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മമത ബാനർജി പറഞ്ഞു.
'2019 ലോക്സഭ തെരഞ്ഞെടുപ്പിൽ ബംഗ്ലാദേശി നടൻ ഞങ്ങളുടെ റാലിയിൽ പങ്കെടുത്തതിനെ തുടർന്ന് ബി.ജെ.പി ബംഗ്ലാദേശിേനാട് പറഞ്ഞ് അദ്ദേഹത്തിന്‍റെ വിസ റദ്ദാക്കി. ഇപ്പോൾ തെരഞ്ഞെടുപ്പ് നടക്കുേമ്പാൾ പ്രധാമന്ത്രി ഒരു കൂട്ടം ആളുകളുടെ വോട്ട് ശേഖരിക്കാനായി ബംഗ്ലാദേശിലെത്തിയിരിക്കുന്നു. എന്തുകൊണ്ട് നിങ്ങളുടെ വിസ റദ്ദാക്കുന്നില്ല? ഞങ്ങൾ തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകും' -മമത ബാനർജി പറഞ്ഞു.
ബംഗ്ലാദേശ് സന്ദർശനത്തിനിടെ മോദി ഗോപാൽഗഢ് ജില്ലയിലെ ഒരകണ്ഡിയിൽ ക്ഷേത്ര ദർശനം നടത്തിയിരുന്നു. ഹിന്ദു മതുവ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. മതുവ മതവിഭാഗം ബംഗാളിൽ തമാസിക്കുന്നുണ്ട്. തെരഞ്ഞെടുപ്പിൽ ഇവരുടെ വോട്ട് നിർണായകമാകും. മോദിയുടെ ഒരകണ്ഡി ക്ഷേത്രദർശനവും മതുവ നേതാക്കളുമായുള്ള കൂടിക്കാഴ്ചയും വോട്ട്ബാങ്ക് ലക്ഷ്യമിട്ടാണെന്ന് മമത ആരോപിച്ചു. 'ചിലപ്പോൾ അവർ പറയും ബംഗ്ലാദേശിൽനിന്ന് മമത ആളെകൊണ്ടുവന്ന് നുഴഞ്ഞുകയറ്റം നടത്തിയെന്ന്. എന്നാൽ ഇപ്പോൾ പ്രധാനമന്ത്രി ബംഗ്ലാദേശിലെത്തി വോട്ട് കച്ചവടം നടത്തുകയാണ്' -മമത പറഞ്ഞു.
ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിൽ ആദ്യ ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. എട്ടു ഘട്ടമായാണ് ഇവിടെ വോട്ടെടുപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.