മാതാപിതാക്കളുടെ ചിത്രങ്ങളിൽ നാണക്കേട് എന്തിന്? തേജസ്വി യാദവിനോട് രവിശങ്കർ പ്രസാദ്
text_fieldsപുർനിയ: 'പുതിയ ബിഹാർ' സൃഷ്ടിക്കുമെന്ന വാഗ്ദാനവുമായി ആർ.ജെ.ഡി നേതാവ് തേജസ്വി യാദവ് പുറത്തിറക്കിയ പോസ്റ്ററിൽ ലാലുപ്രസാദ് യാദവിൻെറയും റാബ്രി ദേവിയുടെയും ചിത്രങ്ങളിലാത്തതിനെ പരിഹസിച്ച് കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ രവിശങ്കർ പ്രസാദ്. ബിഹാർ മുൻ മുഖ്യമന്ത്രിമാർ കൂടിയായ പാർട്ടി നേതാക്കളുടെ ചിത്രങ്ങളിൽ എന്തിന് നാണക്കേട് വിചാരിക്കുന്നുവെന്ന് രവിശങ്കർ പ്രസാദ് ചോദിച്ചു.
പുർനിയയിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 15 വർഷക്കാലമാണ് തേജസ്വി യാദവിൻെറ രക്ഷിതാക്കൾ ബിഹാർ ഭരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
''തങ്ങൾ 'പുതിയ ബിഹാർ' നിർമിക്കുമെന്നാണ് ചിലർ പറയുന്നത്. പക്ഷെ അദ്ദേഹത്തിൻെറ 'പുതിയ ബിഹാർ' പോസ്റ്ററിൽ ഏഴര വർഷങ്ങൾ വീതം ബിഹാർ ഭരിച്ച അദ്ദേഹത്തിൻെറ മാതാപിതാക്കളുടെ ചിത്രങ്ങളില്ല. നിങ്ങളെന്തിനാണ് നിങ്ങളുടെ മാതാപിതാക്കളുടെ ചിത്രങ്ങളിൽ നാണക്കേട് വിചാരിക്കുന്നത്? ''-അദ്ദേഹം ചോദിച്ചു.
''കാരണം അവരുെട ചിത്രം വന്നിരുന്നെങ്കിൽ പുർനിയ ഭട്ട ബസാർ മേഖലയിലെ തട്ടിക്കൊണ്ടുപോകലിനെ കുറിച്ച് ജനങ്ങൾ തീർച്ചയായും ചോദിക്കുമായിരുന്നു. തങ്ങൾ ഈ സ്ഥലം വിടാൻ തുടങ്ങിയത് എങ്ങനെയെന്ന് ആളുകൾ ഓർക്കുകയും ചെയ്യുമായിരുന്നു." അദ്ദേഹം കൂട്ടിച്ചേർത്തു.
ബി.ജെ.പി പ്രസിഡൻറ് ജെ.പി നദ്ദയും എൻ.ഡി.എ സ്ഥാനാർഥിക്ക് വേണ്ടി പ്രചാരണം നടത്താനായി മണ്ഡലത്തിലെത്തിയിരുന്നു.
നവംബർ ഏഴിനാണ് ബിഹാറിൽ അവസാന ഘട്ട വോട്ടെടുപ്പ്. 2000 മുതൽ പുർനിയ സീറ്റിൽ ബി.െജ.പിയാണ് വിജയിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.