നിശബ്ദ ദീപാവലി; സാമ്പത്തിക പ്രതിസന്ധിയിൽ ബി.ജെ.പിയെ വിമർശിച്ച് ശിവസേന
text_fieldsന്യൂഡൽഹി: മുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട് തർക്കങ്ങൾ നില നിൽക്കുന്നതിനിടെ രാജ്യത്തെ സാമ്പത്തിക പ്രത ിസന്ധിയിൽ ബി.ജെ.പിയെ വിമർശിച്ച് ശിവസേന. മുഖപത്രമായ സാമ്നയിൽ എഴുതിയ ലേഖനത്തിലാണ് വിമർശനം. സാമ്പത്തിക പ്രതിസന്ധി മൂലം രാജ്യത്തെ കർഷകരും സാധാരണക്കാരും ദുരിതം അനുഭവിക്കുകയാണെന്ന് ശിവസേന മുഖപ്രസംഗത്തിൽ ചൂണ്ടിക്കാട്ടുന്നു.
സാമ്പത്തിക പ്രതിസന്ധി മൂലം രാജ്യത്തെ വ്യാപാരം 30 മുതൽ 40 ശതമാനം വരെ കുറഞ്ഞിട്ടുണ്ട്. നോട്ട് നിരോധനവും ജി.എസ്.ടിയുമാണ് സ്ഥിതി രൂക്ഷമാക്കിയതെന്നും എഡിറ്റോറിയൽ വിമർശിക്കുന്നു. തൊഴിൽ നഷ്ടവും പുതിയ തൊഴിലുകൾ സൃഷ്ടിക്കപ്പെടാത്തതും ശിവസേന ലേഖനത്തിൽ പരാമർശിക്കുന്നുണ്ട്.
ആർ.ബി.ഐയുടെ കരുതൽ ധനത്തിൽ നിന്ന് പണം വാങ്ങിയ നടപടിയേയും ശിവസേന വിമർശിക്കുന്നു. ഇരു പാർട്ടികളും തമ്മിലുള്ള തർക്കം കൂടുതൽ രൂക്ഷമാകുന്നതിനിടെയാണ് സാമ്നയിലെ വിമർശനം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.