'എന്തുകൊണ്ട് ക്ഷേത്രങ്ങൾ തുറക്കുന്നില്ല'; മഹാരാഷ്ട്ര സർക്കാറിനെതിരെ അണ്ണാ ഹസാരെ സമരത്തിന്
text_fieldsമുംബൈ: മഹാരാഷ്ട്രയിൽ ക്ഷേത്രങ്ങൾ തുറക്കണമെന്ന് ആവശ്യപ്പെട്ട് സാമൂഹിക പ്രവർത്തകൻ അണ്ണാ ഹസാരെ സമരത്തിന് ഒരുങ്ങുന്നു. മദ്യ ഷാപ്പുകൾ തുറന്നിട്ടും എന്തുകൊണ്ടാണ് ക്ഷേത്രങ്ങൾ തുറക്കാത്തതെന്ന് അണ്ണാ ഹസാരെ ചോദിച്ചു.
അഹ്മദ് നഗർ ജില്ലയിലെ സിദ്ദി ഗ്രാമത്തിൽ മാധ്യമങ്ങളെ കാണുകയായിരുന്നു ഹസാരെ. ''എന്തുകൊണ്ടാണ് സംസ്ഥാന സർക്കാർ ക്ഷേത്രങ്ങൾ തുറക്കാത്തത്?. ആളുകൾക്ക് ക്ഷേത്രങ്ങൾ തുറന്നുനൽകുന്നതിൽ എന്ത് അപകടമാണുള്ളത്?. കോവിഡാണ് കാരണമെങ്കിൽ മദ്യഷാപ്പുകൾക്ക് മുന്നിൽ വലിയ വരികൾ ഉണ്ടല്ലോ'' -ഹസാരെ പറഞ്ഞു.
ക്ഷേത്രങ്ങൾ തുറക്കണമന്ന് ആവശ്യപ്പെട്ടുള്ള സമരത്തിന് താൻ കൂടെയുണ്ടാകുമെന്നും ഹസാരെ കൂട്ടിച്ചേർത്തു. മഹാരാഷ്ട്രയിലെ ഉദ്ധവ് സർക്കാർ ക്ഷേത്രങ്ങൾ തുറന്നു നൽകണമെന്ന് പ്രതിപക്ഷമായWhy temples not reopened in Maharashtra? asks Anna Hazare; assures support for protest ബി.ജെ.പി ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഹസാരെയും രംഗത്തെത്തുന്നത്. മഹാരാഷ്ട്രയിൽ ശനിയാഴ്ച 4,831 കേസുകളും 126 മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.