ദേവഗൗഡയുടെ കാലത്ത് ഭീകരാക്രമണം ഇല്ലാഞ്ഞതെന്തേ –കുമാരസ്വാമി
text_fieldsബംഗളൂരു: എച്ച്.ഡി. ദേവഗൗഡ പ്രധാനമന്ത്രിയായിരുന്ന കാലത്ത് ഭീകരാ ക്രമണങ്ങൾ ഉണ്ടാവാത്തതും ഇപ്പോൾ അത് നിത്യസംഭവമായതും എന്തുകൊ ണ്ടാണെന്നും പരിശോധിക്കണമെന്ന് കർണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി. മൈസൂരുവിൽ നടന്ന പാർട്ടി പരിപാടിക്കിടെയാണ് അദ്ദേഹം ഇക്കാര്യം ഉന്നയിച്ചത്.
കശ്മീരിലേക്ക് പോകാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പലതരം സുരക്ഷാ സംവിധാനങ്ങൾ ആവശ്യമാണ്. എന്നാൽ, ഇന്ത്യ-പാക് അതിർത്തിയിലേക്ക് തുറന്ന ജീപ്പിൽ സഞ്ചരിച്ച ഒരേയൊരു പ്രധാനമന്ത്രി ദേവഗൗഡയാണ്.
ഇന്ത്യ- പാക് സംഘർഷം ഇത്തരത്തിൽ മൂർച്ഛിച്ച് ഏതുദിശയിലേക്കാണ് പോകുന്നതെന്ന് ചിന്തിക്കണം. യുദ്ധവിമാനം പറത്തി, പാകിസ്താനിൽ ആക്രമണം നടത്തിയത് തങ്ങളാണെന്ന തരത്തിലാണ് ബി.ജെ.പി പ്രചാരണങ്ങൾ. രാജ്യത്തെ സംരക്ഷിക്കുന്നത് അവർ മാത്രമാണെന്ന തരത്തിലാണ് പെരുമാറ്റം -അദ്ദേഹം പറഞ്ഞു.
ഇത്തരം വിജയാഘോഷങ്ങൾ രാജ്യത്തെ ഇരുവിഭാഗങ്ങൾ തമ്മിൽ ഭിന്നത ഉണ്ടാക്കാനും വർഗീയ സംഘർഷമുണ്ടാക്കാനും മാത്രമേ സഹായിക്കൂവെന്ന കുമാരസ്വാമിയുടെ പരാമർശത്തിനെതിരെ നേരത്തേ വിമർശനവുമായി ബി.െജ.പി രംഗത്തെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.