കർഷക സമരത്തിന് വ്യാപക പിന്തുണ
text_fieldsന്യൂഡൽഹി: മൂന്നു വിവാദ കാർഷിക നിയമങ്ങൾക്ക് രാഷ്ട്രപതി മേലൊപ്പ് ചാർത്തിയതിന് ഒരു വർഷം പൂർത്തിയാകുന്ന തിങ്കളാഴ്ച സംയുക്ത കിസാൻ മോർച്ച ആഹ്വാനം ചെയ്ത ഭാരത് ബന്ദിന് വ്യാപക പിന്തുണ. രാവിലെ ആറു മുതൽ വൈകീട്ട് നാലു വരെ നീളുന്ന ഭാരത് ബന്ദിന് രാജ്യത്തെ പ്രതിപക്ഷ പാർട്ടികളായ കോൺഗ്രസ്, എൻ.സി.പി, ഡി.എം.കെ, ശിരോമണി അകാലിദൾ, വൈ.എസ്.ആർ േകാൺഗ്രസ്, സമാജ്വാദി പാർട്ടി, ബി.എസ്.പി, ആർ.ജെ.ഡി, ഝാർഖണ്ഡ് മുക്തി മോർച്ച, ആം ആദ്മി പാർട്ടി, തെലുഗുദേശം, ജനതാദൾ (എസ്) എന്നിവയും ഇടതുപാർട്ടികളായ സി.പി.എം, സി.പി.െഎ, ഫോർവേഡ് േബ്ലാക്ക്, ആർ.എസ്.പി, സി.പി.െഎ (എം.എൽ.), എസ്.യു.സി.െഎ (സി), എം.സി.പി.െഎ (യു) തുടങ്ങിയവയും പിന്തുണ പ്രഖ്യാപിച്ചു.
പഞ്ചാബ്, തമിഴ്നാട്, കേരളം, ആന്ധ്രപ്രദേശ്, ഝാർഖണ്ഡ് എന്നീ സംസ്ഥാന സർക്കാറുകളും വിവിധ ട്രേഡ് യൂനിയനുകളും നൽകിയ പിന്തുണയും കർഷകർക്ക് ആവേശം നൽകിയിട്ടുണ്ടെന്ന് സംയുക്ത കിസാൻ മോർച്ച പറഞ്ഞു.
ഭാരത് ബന്ദ് വിജയിപ്പിക്കാൻ രാജ്യമൊട്ടുക്കും നിരവധി പ്രചാരണ പരിപാടികൾ ഞായറാഴ്ചയും നടന്നു. ഹരിയാനയിലെ പാനിപ്പത്തിലും ഉത്തർപ്രദേശിലെ ഹാഥ്റാസിലും മഹാകിസാൻ പഞ്ചായത്തുകൾ അരങ്ങേറി. കേന്ദ്ര ആഭ്യന്തര സഹമന്ത്രിയെ കരിെങ്കാടി കാണിക്കാനിരുന്ന കർഷക സമരക്കാരെ ഉത്തർപ്രദേശിലെ ലഖിംപുർ ഖേരിയിൽ കസ്റ്റഡിയിലെടുത്തു. ഹരിയാനയിലെ അംബാലയിൽ മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറുടെ പരിപാടി കർഷക രോഷം കണക്കിലെടുത്ത് റദ്ദാക്കി. വിവിധ വിദേശരാജ്യങ്ങളിലും ഭാരത് ബന്ദിന് െഎക്യദാർഢ്യം പ്രഖ്യാപിച്ച് ജനം തെരുവിലിറങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.