Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഭർത്താവുമായി ബന്ധം...

ഭർത്താവുമായി ബന്ധം സംശയിച്ചു; പെൺകുട്ടിയുടെ കൈ യുവതി തിളച്ച എണ്ണയിൽ മുക്കി

text_fields
bookmark_border
ഭർത്താവുമായി ബന്ധം സംശയിച്ചു; പെൺകുട്ടിയുടെ കൈ യുവതി തിളച്ച എണ്ണയിൽ മുക്കി
cancel

ന്യൂഡൽഹി: ഭർത്താവുമായി അവിഹിത ബന്ധം ആരോപിച്ച്​ യുവതി പ്രായപൂർത്തിയാവാത്ത പെൺകുട്ടിയുടെ കൈ തിളച്ച എണ്ണയിൽ മുക്കി. ഡൽഹിയിലെ രാജ്​കോട്ടിൽ ചൊവ്വാഴ്​ചയായിരുന്നു​ സംഭവം. ഇതുമായി ബന്ധപ്പെട്ട്​ രാഹുൽ പർമാർ, ഭാര്യ സുമൻ എന്നിവരെ പൊലീസ്​ അറസ്​റ്റു ചെയ്​തു. 

സുമനും ഭർത്താവ്​ രാഹുൽ പർമാറും രാജ്​കോട്ടിലെ ഭഗവതിപുര മേഖലയജലാണ്​ താമസം. ത​​​െൻറ ഭർത്താവും അയൽക്കാരിയായ 17കാരിയും തമ്മിൽ അവിഹിത ബന്ധമുള്ളതായി അവർ സംശയിച്ചിരുന്നു. എന്നാൽ രാഹുൽ തന്നെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചതായി പെൺകുട്ടി ആരോപിച്ചു. 

രോഷാകുലയായ സുമൻ ത​​​െൻറ ഭർത്താവിനോടും പെൺകുട്ടിയോടും തിളച്ച എണ്ണയിൽ കൈ മുക്കി  നിരപരാധിത്വം​ തെളിയിക്കാൻ ആവശ്യപ്പെട്ടു. പെൺകുട്ടി ഇതിന്​ വിസമ്മതിച്ചതോടെ സുമൻ നിർബന്ധപൂർവ്വം പെൺകുട്ടിയുടെ കൈ എണ്ണയിൽ മുക്കുകയായിരുന്നു. ശേഷം യുവതി ഭർത്താവി​നു നേരെയും തിരിഞ്ഞു. ഇയാൾക്കും കൈക്ക്​ പൊള്ളലേറ്റു​. ഗുരുതരമായി പൊള്ളലേറ്റ പെൺകുട്ടിയെ മാതാപിതാക്കൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് ​പൊലീസിൽ പരാതി നൽകുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rajkotgirlmalayalam newsHand in Hot OilSuspected AffairSumanRahul Parmar
News Summary - Wife Forces Minor's Hand in Hot Oil Over Suspected Affair With Husband-india news
Next Story