Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയു.പിയിൽ കുട്ടികളെ...

യു.പിയിൽ കുട്ടികളെ ബന്ദിയാക്കിയ അക്രമിയുടെ ഭാര്യയെ നാട്ടുകാർ തല്ലികൊന്നു

text_fields
bookmark_border
യു.പിയിൽ കുട്ടികളെ ബന്ദിയാക്കിയ അക്രമിയുടെ ഭാര്യയെ നാട്ടുകാർ തല്ലികൊന്നു
cancel

ലഖ്നോ: ഉത്തർപ്രദേശിലെ ഫറൂഖാബാദിൽ കുട്ടികളെ ബന്ദിയാക്കിയ കൊലക്കേസ്​ പ്രതിയുടെ ഭാര്യയെ നാട്ടുകാർ തല്ലികൊന്നു. പരോളിലിറങ്ങിയ കൊലക്കേസ് പ്രതി സുഭാഷ് ബദ്ദയാണ്​ കഴിഞ്ഞ ദിവസം 23 കുട്ടികളെയും സ്ത്രീയെയും ബന്ദികളാക്കിയത്​. വീട്​ വളഞ്ഞ പൊലീസ്​ നീണ്ട 10 മണിക്കൂറുകൾക്ക്​ ശേഷം ഇയാളെ വധിച്ച്​ ബന്ദികളെ മോചിപ്പിച്ചിരുന്നു.

പൊലീസ്​ നടപടി അവസാനിച്ച ശേഷം നാട്ടുകാർ അക്രമിയുടെ ഭാര്യയെ ക്രൂരമായി മർദിച്ചിരുന്നു. ഗുരുതര പരിക്കേറ്റ യുവതിയെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.

അക്രമി കുട്ടികളെ ബന്ദിയാക്കിയ സംഭവത്തിൽ ഭാര്യക്കും പങ്കുണ്ടെന്നാരോപിച്ച്​ ജനക്കൂട്ടം ഇവരെ വീടിന്​ പുറത്തേക്ക്​ വലിച്ചിഴച്ച്​ മർദിക്കുകയായിരുന്നു. മർദനത്തിനും കല്ലേറിലും ഇവരുടെ ശരീരം മുഴുവൻ പരിക്കേറ്റിരുന്നു. പൊലീസ്​ എത്തിയാണ്​ സ്​ത്രീയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്​.

സ്​ത്രീക്ക്​ ഗുരുതരമായി പരിക്കേറ്റിരുന്നുവെന്നും മൃതദേഹം പോസ്​മോർട്ടം ചെയ്​ത ശേഷം മാത്രമേ മരണ കാരണം വ്യക്തമാകൂയെന്നും കാൺപൂർ റേഞ്ച്​ ഐ.ജി മോഹിത്​ അഗർവാൾ പറഞ്ഞു.

ഒരു കൊലക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിച്ച സുഭാഷ് ബദ്ദ അടുത്തിടെയാണ് പരോളിൽ ഇറങ്ങിയത്. കഴിഞ്ഞ ദിവസം മകളുടെ ഒന്നാം പിറന്നാൾ ആഘോഷത്തിനായി സമീപത്തുള്ള കുട്ടികളെ ഇയാൾ വീട്ടിലേക്ക് ക്ഷണിക്കുകയും തോക്ക്​ ചൂണ്ടി ഇവരെ ബന്ദികളാക്കുകയുമായിരുന്നു.
ബദ്ദയുടെ ഭാര്യയും ഒരു വയസ്സുള്ള മകളും ബന്ദിയാക്കപ്പെട്ടിരുന്നു.

ജന്മദിനാഘോഷ ചടങ്ങിനെത്തിയ കുട്ടികൾ മടങ്ങിവരാത്തതിനെ തുടർന്ന് അയൽവാസികൾ വീടിന്‍റെ വാതിലിൽ മുട്ടിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്​. തോക്കും ഗ്രനേഡും ഉൾപ്പടെയുള്ള ആയുധങ്ങളുമായി ആക്രമത്തിന്​ തുനിഞ്ഞ പ്രതിയെ പൊലീസ്​ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല.

വീടിന് പുറത്ത് തടിച്ച് കൂടിയവർക്ക് എതിരെയും സുഭാഷ് ബദ്ദ വെടിയുതിർത്തിരുന്നു. വെടിവെപ്പിൽ മൂന്ന് പൊലീസുകാർക്കും ഒരു പ്രദേശവാസിക്കും പരിക്കേറ്റിരുന്നു. ത​ുടർന്ന്​ ബന്ദിക്കളെ മോചിപ്പിക്കാൻ വീട്​ വളഞ്ഞ്​ പൊലീസ്​ നടത്തിയ ഓപ്പറേഷനിൽ പൊലീസ് നടപടിക്കിടെ സുഭാഷ് ബദ്ദ വെടിയേറ്റു മരിച്ചു. ഭീകരവിരുദ്ധ സ്ക്വാഡും ഉത്തർപ്രദേശ് പൊലീസും ചേർന്നാണ് ഒാപ്പറേഷൻ നടത്തിയത്.

ബന്ദികളെ സുരക്ഷിതരായി പുറത്തെത്തിക്കുകയും അക്രമിയുടെ മൃതദേഹം നീക്കുകയും ചെയ്​ത് പൊലീസ്​ നടപടി അവസാനിച്ച ശേഷമാണ്​ ബദ്ദയുടെ ഭാര്യക്കെതിരെ നാട്ടുകാരുടെ ആക്രമണമുണ്ടായത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india newslynchingchildren hostageUttar Pradesh
News Summary - Wife of man who held 23 children hostage in UP dies as locals thrash her - India news
Next Story