ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യ ബലാത്സംഗം ചെയ്തുവെന്ന പരാതിയുമായി ദാവുദിന്‍റെ അനുയായിയുടെ ഭാര്യ
text_fieldsന്യൂഡൽഹി: ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യ ഉൾപ്പടെ സമൂഹത്തിലെ ഉന്നത സ്ഥാനങ്ങളിലിരിക്കുന്ന വ്യക്തികൾ ബലാത്സംഗം ചെയ്തുവെന്ന പരാതിയുമായി ദാവൂദ് ഇബ്രാഹിമിന്‍റെ അടുത്ത അനുയായിയുടെ ഭാര്യ. ക്രിക്കറ്റ് താരങ്ങളായ ഹാർദിക് പാണ്ഡ്യ, മുനാഫ് പേട്ടൽ, കോൺഗ്രസ് നേതാവ് രാജീവ് ശുക്ല എന്നിവർ ബലാത്സംഗം ചെയ്തുവെന്നാണ് പരാതി.
തനിക്ക് 15 വയസുണ്ടാവുേമ്പാഴാണ് ദാവൂദിന്‍റെ അനുയായി റിയാസ് ഭാട്ടി വിവാഹം കഴിച്ചത്. അതിന് ശേഷം പലവിധ പീഡനങ്ങൾക്ക് ഇയാൾ ഇരയാക്കിയെന്ന് പരാതിയിൽ പറയുന്നു. പിന്നീട് ഭർത്താവിന്‍റെ അനുവാദത്തോടെ പലരും തന്നെ പീഡനത്തിനിരയാക്കി. ഭർത്താവിന്‍റെ ആവശ്യങ്ങൾക്ക് വഴങ്ങിയില്ലെങ്കിൽ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും ഇവർ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
മദ്യലഹരിയിൽ ഹാർദിക് പാണ്ഡ്യയും രണ്ട് കൂട്ടുകാരും തന്നെ ബലാത്സംഗത്തിനിരയാക്കുകയായിരുന്നു. മുൻ ഐ.പി.എൽ ചെയർമാൻ രാജീവ് ശുക്ലക്കെതിരെ ഭാട്ടിയുടെ ഭാര്യ പരാതി ഉന്നയിച്ചിട്ടുണ്ട്. 2016ൽ ഭാട്ടിയുമായുള്ള വിവാഹബന്ധം വേർപ്പെടുത്തിയെങ്കിലും 2019ൽ ഇയാൾ തന്നെ തട്ടികൊണ്ട് പോയെന്നും അവർ പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സെപ്തംബറിൽ ഇതുസംബന്ധിച്ച പരാതി മുംബൈ പൊലീസിന് നൽകിയെങ്കിലും നവംബറായിട്ടും കേസെടുക്കാൻ അവർ തയാറായില്ലെന്നും ഭാട്ടിയയുടെ ഭാര്യ ആരോപിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.