ഹാഥ്റസ് അന്വേഷണ ഉദ്യോഗസ്ഥെൻറ ഭാര്യ തൂങ്ങി മരിച്ച നിലയില്‍
text_fieldsലക്നൗ: ഉത്തർപ്രദേശിലെ ഹാഥ്റസ് കൂട്ട ബലാത്സംഗക്കൊല കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിലെ(എസ്.ഐ.ടി) ഉദ്യോഗസ്ഥെൻറ ഭാര്യ ആത്മഹത്യ ചെയ്ത നിലയില്‍. എസ്.ഐ.ടിയിലെ മൂന്നംഗ അന്വേഷണ സംഘത്തിലൊരാളായ ഡി.ഐ.ജി ചന്ദ്ര പ്രകാശിെൻറ ഭാര്യ പുഷ്പ പ്രകാശ് (36) ആണ് ആത്മഹത്യ ചെയ്യപ്പെട്ട നിലയിൽ കണ്ടെത്തിയത്.
ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് പുഷ്പ ആത്മഹത്യ ചെയ്തത്. ലക്നൗവിലെ വീട്ടിലെ മുറിയില്‍ പുഷ്പയെ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. ബന്ധുക്കള്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഹാഥ്റസ് കൊലപാതകത്തില്‍ പൊലീസ് അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും പ്രത്യേക അന്വേഷണം വേണമെന്നുമുളള പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ ആവശ്യത്തെത്തുടര്‍ന്നാണ് പ്രത്യക അന്വേഷണ സംഘത്തിന് കേസ് കൈമാറിയത്. എന്നാല്‍, യു.പി സര്‍ക്കാരിെൻറ ആവശ്യപ്രകാരം കേസ് സി.ബി.ഐ.യ്ക്ക് കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.