ആധാർ വിവരങ്ങൾ സി.െഎ.എ ചോർത്തിയെന്ന് വിക്കിലീക്സ്
text_fieldsന്യൂഡൽഹി: ആധാറിലെ മുഴുവൻ വിവരങ്ങളും അമേരിക്കൻ ചാരസംഘടനയായ സി.െഎ.എ കൈവശപ്പെടുത്തിയതായി സൂചന നൽകുന്ന രേഖ വിക്കിലീക്സ് പുറത്തുവിട്ടു. അമേരിക്കയിലെ ‘ക്രോസ് മാച്ച് ടെക്നോളജീസ്’ വികസിപ്പിച്ച ഉപകരണങ്ങളായിരിക്കാം ആധാർ വിവരങ്ങൾ ചോർത്താൻ ഉപയോഗിച്ചതെന്നും വിക്കിലീക്സ് വെളിെപ്പടുത്തി. സി.െഎ.എയുടെ എക്സ്പ്രസ് ലൈൻ പദ്ധതിയിൽനിന്ന് ചോർത്തിയ രേഖകളാണ് കഴിഞ്ഞ ദിവസം വിക്കിലീക്സ് പുറത്തുവിട്ടത്.
ബയോമെട്രിക് ശേഖരണമുള്ള സി.െഎ.എയുടെ ശാഖയായ ‘ഒാഫിസ് ഒാഫ് ടെക്നിക്കൽ സർവിസസ്’ ആണ് ലോകമൊട്ടുക്കുമുള്ള വിവിധ സംവിധാനങ്ങളിൽ ശേഖരിച്ച ബയോമെട്രിക് വിവരങ്ങൾ ശേഖരിക്കാൻ ചുമതലപ്പെടുത്തപ്പെട്ടത്. ഒ.ടി.എസിെൻറ പ്രധാന ഘടകങ്ങളെല്ലാം ക്രോസ് മാച്ച് ടെക്നോളജീസിേൻറതാണ്. പാകിസ്താനിലെ ഒാപറേഷനിൽ ഉസാമ ബിൻലാദിനെ വധിക്കാൻ സഹായിച്ചത് ‘ക്രോസ് മാച്ച്’ ഉപകരണമായിരുന്നു.
ആധാർ കാർഡുണ്ടാക്കാനുള്ള ബയോമെട്രിക് ഉപകരണങ്ങൾ ആദ്യമായി ഇന്ത്യക്ക് വിതരണം ചെയ്തതും അമേരിക്കൻ കമ്പനിയായ ക്രോസ് മാച്ച് ടെക്േനാളജീസ് ആണ്. സവിശേഷ തിരിച്ചറിയൽ അതോറിറ്റി ഇവരുടെ ഉപകരണങ്ങൾ സാക്ഷ്യപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. വിരലടയാളം പിടിച്ചെടുക്കുന്നതിനുള്ള ‘ഗാർഡിയൻ’ എന്ന ഉപകരണത്തിനും കണ്ണിെൻറ ചിത്രം പകർത്തുന്നതിനുള്ള ‘െഎ സ്കാൻ’ എന്ന ഉപകരണത്തിനും ഇന്ത്യ ഗവൺമെൻറിെൻറ അംഗീകാരം ക്രോസ്മാച്ച് നേടിയെടുത്തിരുന്നു.
എന്നാൽ, 2012ൽ ‘ഫ്രാൻസിസ്കോ പാർട്ണേഴ്സ്’ ക്രോസ് മാച്ച് കമ്പനി ഏറ്റെടുത്തു. 5000 ഉപഭോക്താക്കളുള്ള കമ്പനിയുടെ 2,50,000 ഉപകരണങ്ങൾ 80 രാജ്യങ്ങളിലായി സ്ഥാപിച്ചിട്ടുണ്ട്. അമേരിക്കൻ പ്രതിരോധ വകുപ്പ്, ആഭ്യന്തര സുരക്ഷ വകുപ്പ്, സ്റ്റേറ്റ് ഡിപ്പാർട്മെൻറ് എന്നിവയെല്ലാം േക്രാസ് മാച്ചിെൻറ ഉപഭോക്താക്കളാണ്. തങ്ങളുടെ സാേങ്കതികവിദ്യ വഴി ശേഖരിച്ച ആധാർ കാർഡിലെ വിവരങ്ങൾ ഇവർക്കായി ചോർത്തി നൽകിയിട്ടുണ്ടാകുമെന്ന വാദമാണ് വിക്കിലീക്സ് ഉയർത്തുന്നത്. അതേസമയം, ആധാർ സുരക്ഷിതമാണെന്നും അതിലെ ബയോമെട്രിക് വിവരങ്ങൾ ചോർത്താൻ കഴിയില്ലെന്നുമുള്ള നിലപാടിൽ ഉറച്ചുനിൽക്കുകയാണ് സർക്കാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.