ആധാർവിവരങ്ങൾ ചോർത്താനാവില്ലെന്ന് അധികൃതർ
text_fieldsന്യൂഡൽഹി: ആധാറിലെ ബയോമെട്രിക് വിവരങ്ങൾ അമേരിക്കൻ ചാരസംഘടനയായ സി.െഎ.എ ചോർത്തിയെന്ന് വിക്കിലീക്സ് പുത്തുവിട്ട വർത്ത ഏകീകൃത തിരിച്ചറിയൽ അതോറിറ്റി (യു.െഎ.ഡി.എ.െഎ) നിഷേധിച്ചു. ഇന്ത്യയിൽ വികസിപ്പിച്ച കമ്പ്യൂട്ടർ സർവറിലാണ് ആധാറിലെ വിവരങ്ങൾ സൂക്ഷിച്ചിട്ടുള്ളതെന്നും പുറത്തുനിന്ന് ആർക്കും ഇൗ വിവരങ്ങൾ ചോർത്താനാവില്ലെന്നും ആധാർ ഏജൻസി വാർത്താക്കുറിപ്പിൽ അറിയിച്ചു. മറിച്ചുള്ള വാർത്തകൾ ചില നിക്ഷിപ്തതാൽപര്യങ്ങൾ മുൻനിർത്തിയാണ്.
കനത്ത സുരക്ഷസംവിധാനങ്ങളോടെയാണ് ആധാർ വിവരങ്ങൾ സൂക്ഷിച്ചിരിക്കുന്നത്. ഇൗ സംവിധാനത്തിലെ ചെറിയൊരു ഭാഗത്ത് മാത്രമാണ് അമേരിക്കയിലെ ‘ക്രോസ് മാച്ച് ടെക്നോളജീസ്’ വികസിപ്പിച്ച ഉപകരണങ്ങളുള്ളത്. ആധാർ വിവരങ്ങൾ സൂക്ഷിക്കുന്നതിന് മുമ്പായി ഇൗ ഉപകരണങ്ങൾക്ക് കർശന പരിശോധന നടത്തിയിട്ടുണ്ടെന്നും വാർത്തക്കുറിപ്പിൽ പറയുന്നു. സി.െഎ.എയുടെ എക്സ്പ്രസ് ലൈൻ പദ്ധതിയിൽനിന്ന് ചോർത്തിയ രേഖകളാണ് കഴിഞ്ഞദിവസം വിക്കിലീക്സ് പുറത്തുവിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.