ഊട്ടിയിൽ വന്യമൃഗ ശല്യം
text_fieldsഗൂഡല്ലൂർ: ഊട്ടിയിൽ കരടിയുടെയും വന്യമൃഗങ്ങളുടെയും ശല്യം വർധിക്കുന്നത് കാരണം പൊതുജനങ്ങൾ ഭീതിയിലാണ്. ഊട്ടിക്ക് ചുറ്റുമുള്ള തൊഢബെഢ, ഫേൺഹില്ലിന് ചുറ്റുമുള്ള വനങ്ങളിൽ പുള്ളിപ്പുലി, കരടി, കാട്ടുപോത്തുകൾ എന്നിവയുണ്ട്. ദിവസങ്ങൾക്കുമുമ്പ് കരടി പുതിയ അഗ്രഹാരം തെരുവിൽ എത്തിയിരുന്നു.
എച്ച്.പി.എഫ്. ഭാഗത്തെത്തിയ രണ്ട് കരടികൾ ചായക്കടയിൽ കയറി നാശം വരുത്തി. വനപാലകർ സ്ഥലത്തെത്തി പരിശോധന നടത്തി.
ചായക്കടയിൽ സ്ഥാപിച്ചിരുന്ന നിരീക്ഷണ ക്യാമറയിൽ കരടികളുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. ബുധനാഴ്ച രാത്രി ഒമ്പതുമണിയോടെ ഊട്ടി മാർക്കറ്റ് റോഡിൽ അഞ്ച് കാട്ടുപോത്തുകൾ എത്തിയത് വ്യാപാരികളെ ഭയപ്പാടിലാക്കി.
ഊട്ടിയിൽ രാത്രികാലങ്ങളിൽ കരടികളും കാട്ടുപോത്തുകളും എത്തുന്നത് പതിവാണ്. വനത്തിൽ തീറ്റ കുറഞ്ഞത് മൂലമാണ് വന്യജീവികൾ ജനവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങുന്നത്.
വീട് കുത്തിത്തുറന്ന് മോഷണം; ആഭരണവും പണവും നഷ്ടമായി
ഗൂഡല്ലൂർ: വീട് കുത്തിത്തുറന്ന് ആഭരണവും പണവും മോഷ്ടിച്ചു. നഗരത്തിലെ ഹൃദയഭാഗമായ അഗ്രഹാരം റോഡിലെ അറശുമണിയുടെ വീട് കുത്തിത്തുറന്നാണ് 20 പവൻ സ്വർണവും മൂന്ന് ലക്ഷം രൂപയും മോഷ്ടിച്ചത്.
ഹോംസ്റ്റേ നടത്തിപ്പും ഫൈനാൻസറുമായ മണിയും കുടുംബവും രണ്ടാഴ്ചയായി നാട്ടിൽപോയിട്ട്. വ്യാഴാഴ്ച തിരിച്ചെത്തിയപ്പോഴാണ് പിറക് വശത്തെ വാതിൽ കുത്തിതുറന്ന് മോഷണം നടന്നത് അറിഞ്ഞത്. സാധനങ്ങൾ വാരിവലിച്ചിട്ട നിലയിലാണ്.
അലമാര തുറന്നിട്ട നിലയിലും. വീടിനകത്ത് മുളകുപൊടിയും വിതറിയിട്ടുണ്ട്. ഗൂഡല്ലൂർ ക്രൈം വിഭാഗം പൊലീസ് അന്വേഷണം ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.