ഒഡിഷയിൽ ജനവാസ കേന്ദ്രത്തിലിറങ്ങിയ കരടി ഒരാളെ ആക്രമിച്ചു -വിഡിയോ
text_fieldsന്യൂഡൽഹി: ജനവാസ കേന്ദ്രത്തിലിറങ്ങിയ കരടി സൈക്കിളുമായി പോയ വ്യക്തിയെ ആക്രമിച്ചു. ഗുരുതര പരിക്കുകളോടെ ഇയാെള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കരടിയെ വടികൊണ്ട് അടിച്ചോടിച്ചശേഷം നാട്ടുകാർ ഇയാളെ രക്ഷിക്കുകയായിരുന്നു. സംഭവത്തിെൻറ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചു.
ഒഡിഷ കാലഹന്ദി ജില്ലയിലെ ബവാനിപട്നയിലാണ് സംഭവം. സൈക്കിളിൽ പോകുകയായിരുന്ന ആൾക്ക് നേരെ കരടി ചാടിവീഴുകയായിരുന്നു. ആക്രമിക്കുന്നതിനിടെ നാട്ടുകാർ ഓടിയെത്തി വടികൊണ്ട് അടിച്ചും ഒച്ചവെച്ചും കരടിയെ ഓടിക്കുന്നതും കരടി ഓടിമറയുന്നതും വിഡിയോയിൽ കാണാം.
Save #wildlife😔
— Tirlochan Singh☬ (@tirlochan64) August 21, 2020
Bear attacks a man in bhawanipatna town today morning.😞😞#StayAware_StaySafe#StayHomeStaySafe🏠#savethewild
@kalahandia @AKalahandia @KldUlb_Bhpatna @otvnews @sambad_odisha @dfokl_bhpatna @Amar_BhPatna @Kalahandia1 pic.twitter.com/RHPrp5qku8
കരടി ജനവാസ കേന്ദ്രത്തിൽ ഇറങ്ങിയതോടെ നാട്ടുകാർ വനം വകുപ്പിനെ അറിയിച്ചു. തുടർന്ന് നാട്ടുകാരും വനപാലകരും കരടിയെ കണ്ടെത്താനുള്ള തിരച്ചിൽ ഊർജിതമാക്കി. ആഗസ്റ്റ് 15നും സമാനസംഭവം ഇവിടെ അരങ്ങേറിയിരുന്നു. അന്ന് പിടികൂടിയ കരടിയെ വനത്തിലേക്ക് വിട്ടയച്ചതായി ജില്ല ഫോറസ്റ്റ് ഓഫിസർ നിതീഷ് കുമാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.