Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകുടകിൽ വിനോദ...

കുടകിൽ വിനോദ സഞ്ചാരികളുടെ കാറിന് നേരെ കാട്ടാനയാക്രമണം

text_fields
bookmark_border
കുടകിൽ വിനോദ സഞ്ചാരികളുടെ കാറിന് നേരെ കാട്ടാനയാക്രമണം
cancel
camera_alt

കാട്ടാനയാക്രമണത്തിൽ തകർന്ന കാർ

മംഗളൂരു: കുടക് ജില്ലയിൽ വൽനൂറു ത്യാഗത്തൂരിൽ ടൂറിസ്റ്റ് കാറിന് നേരെ കാട്ടാനയാക്രമണം. വ്യാഴാഴ്ച പുലർച്ചെ മടിക്കേരിയിൽനിന്ന് ദുബാരെയിലേക്ക് പോവുകയായിരുന്ന കാറിന് നേരെയാണ് ആക്രമണമുണ്ടായത്.

യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കാറിന്റെ പിൻഭാഗം ആനയുടെ കുത്തേറ്റ് തകർന്നു. മലയാളികളടക്കം നിരവധി ടൂറിസ്റ്റുകൾ സന്ദർശിക്കുന്ന ​മേഖലയിൽ സംഭവത്തെത്തുടർന്ന് ഭീതി പടർന്നു.

കാട്ടാനയാക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു

പത്തനംതിട്ട: കല്ലാറ്റിൽ മീൻ പിടിക്കാൻ പോയ സംഘത്തിലെ ഒരാൾ കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ടു. തണ്ണിത്തോട് ഏഴാന്തല സ്വദേശി ദിലീപ് (52) ആണ് മരിച്ചത്. ഇന്നലെ രാത്രി എട്ടു മണിയോടെ കല്ലാറ്റിൽ ഏഴാന്തല ഭാഗത്താണ് സംഭവം.

ദിലീപും സുഹൃത്ത് ഓമനക്കുട്ടനും ചേർന്നാണ് മീൻപിടിക്കാൻ പോയത്. ദിലീപിനെ ആന ആക്രമിച്ചതോടെ ഓമനക്കുട്ടൻ ഓടിരക്ഷപ്പെടുകയായിരുന്നു. ഓമനക്കുട്ടനാണ് ദിലീപിനെ ആന ആക്രമിച്ച വിവരം നാട്ടുകാരെ അറിയിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wild elephantmadikeri
News Summary - Wild elephant attack car in madikeri
Next Story