Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right'നിയമസഭാ...

'നിയമസഭാ തെരഞ്ഞെടുപ്പിൽ ഞാനാണ്​ ഗോൾകീപ്പർ'; ബി.ജെ.പിയെ​ ഒരു ഗോൾ പോലും അടിപ്പിക്കില്ലെന്ന്​ മമത

text_fields
bookmark_border
mamata banerjee
cancel

കൊൽക്കത്ത: കൽക്കരി കുംഭകോണ കേസിൽ അനന്തരവനായ അഭിഷേക്​ ബാനർജി എംപിയുടെ ഭാര്യക്കെതിരെ സിബിഐ കേസെടുത്തതിന്​ പിന്നാലെ ബി.ജെ.പിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ ആഞ്ഞടിച്ച്​ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. ഹൂഗ്ലിയില്‍ തൃണമൂല്‍ റാലിയെ അഭിസംബോധന ചെയ്ത്​ സംസാരിക്കുകയായിരുന്നു മമത.

നിയമസഭാ തെരഞ്ഞെടുപ്പിൽ താനായിരിക്കും ഗോൾ കീപ്പറെന്നും ബി.ജെ.പിക്ക് ബംഗാളിൽ​ ഒരു ഗോൾ പോലും അടിക്കാൻ കഴിയില്ലെന്നും മമതാ ബാനർജി പറഞ്ഞു. എന്നെ നിങ്ങൾക്ക്​ കൊല്ലുകയോ അടിക്കുകയോ​ ചെയ്യാം. എന്നാൽ, എ​െൻറ മരുമകളെ കൽക്കരി അഴിമതിക്കാരീ എന്ന്​ വിളിക്കാൻ പാടുണ്ടോ..? ഞങ്ങളുടെ അമ്മമാരെയും മക്കളെയും നിങ്ങൾ കൽക്കരി മോഷ്​ടാക്കളെന്ന്​ വിളിക്കുകയാണ്​ ചെയ്യുന്നത്​. -മമത തുറന്നടിച്ചു.

മോദിയോ ഗുജറാത്തോ ബംഗാൾ ഭരിക്കില്ല. ബാംഗാളിനെ ബാംഗാൾ മാത്രമായിരിക്കും ഭരിക്കുകയെന്നും അവർ വ്യക്​തമാക്കി. രാജ്യത്തെ ഏറ്റവും വലിയ കലാപകാരി മോദിയാണെന്നും അമേരിക്കയിൽ ഡോണൾഡ്​ ട്രംപിന്​ സംഭവിച്ചതിനേക്കാൾ മോശമായ വിധിയാണ്​ ഇന്ത്യയിൽ മോദിയെ കാത്തിരിക്കുന്നതെന്നും അവർ അഭിപ്രായപ്പെട്ടു.

ഏപ്രിൽ-മെയ്​ മാസങ്ങളിലാണ്​ ബംഗാളിൽ തെരഞ്ഞെടുപ്പ്​ നടക്കാൻ പോകുന്നത്​. അതിന്​ മുന്നോടിയായാണ്​ മമതക്കെതിരെ ബി.ജെ.പി കൽക്കരി കുംഭകോണം എടുത്തു പ്രയോഗിച്ചത്​. കഴിഞ്ഞ ദിവസം മമതയുടെ അനന്തരവൻ അഭിഷേകി​െൻറ ഭാര്യ രുചിര ബാനര്‍ജിയെ സിബിഐ അവരുടെ വീട്ടില്‍ ചോദ്യം ചെയ്തിരുന്നു. കല്‍ക്കരി മാഫിയയില്‍നിന്ന് കൈക്കൂലി വാങ്ങിയെന്നാണ്​ ആരോപണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mamata BanerjeeWB pollscoal theft caseBJP
News Summary - Will be goalkeeper wont let BJP score a single goal in WB polls Mamata
Next Story