മക്കൾ നീതിമയ്യത്തിന് ‘ടോർച്ച് ലൈറ്റ്്’; കമൽ ഹാസനും മത്സരിക്കും
text_fieldsചെന്നൈ: തമിഴക രാഷ്ട്രീയത്തിലേക്ക് പുതിയ പ്രകാശം പരത്തുന്ന ‘ടോർച്ച് ലൈറ്റു’മായി മക്കൾ നീതിമയ്യം പ്രസിഡ ൻറ് കമൽ ഹാസൻ. ‘മക്കൾ നീതിമയ്യ’ത്തിന് ഞായറാഴ്ചയാണ് ‘ബാറ്ററി ടോർച്ച് ലൈറ്റ്’ ചിഹ്നം കേന്ദ്ര തെരഞ്ഞെടുപ് പ് കമീഷൻ അനുവദിച്ചത്. തെൻറ പാർട്ടിക്ക് അനുയോജ്യമായ ചിഹ്നമാണിത്. ഇന്ത്യൻ രാഷ്ട്രീയത്തിലും തമിഴ്നാട് ടിലും പുതിയ കാലഘട്ടത്തിെൻറ വെളിച്ചം തെളിയിക്കാൻ പരിശ്രമിക്കുമെന്നും കമൽഹാസൻ ട്വിറ്ററിൽ കുറിച്ചു. ചിഹ്നം അ നുവദിച്ച തെരഞ്ഞെടുപ്പ് കമീഷന് അദ്ദേഹം നന്ദി പറഞ്ഞു.
താൻ മത്സരരംഗത്തുണ്ടാവുമെന്നും ഏത് മണ്ഡലത്തിലാണെന്നത് പിന്നീട് അറിയിക്കാമെന്നും മക്കൾ നീതിമയ്യം തനിച്ചാണ് ജനവിധി തേടുകയെന്നും കമൽ ഹാസൻ ചെന്നൈ ആഴ്വാർപേട്ടയിലെ പാർട്ടി ഒാഫിസിൽവെച്ച് മാധ്യമ പ്രവർത്തകരോട് പറഞ്ഞു. തേൻറത് ശക്തമായ ‘മക്കൾ മുന്നണി’യായിരിക്കും. പ്രായോഗികമായി നടപ്പാക്കാനാവുന്ന നിർദേശങ്ങളാവും തെൻറ പാർട്ടിയുടെ പ്രകടന പത്രികയിലുണ്ടായിരിക്കുക. ജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതോടൊപ്പം ഘട്ടംഘട്ടമായി മദ്യനിരോധനം നടപ്പാക്കണമെന്നാണ് തെൻറ നിലപാട്.
രജനികാന്ത് തങ്ങളെ പിന്തുണക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ തമിഴ്നാട്ടിൽ ‘നോട്ട’ക്ക് താഴെ വോട്ട് നേടി കാണാതായ ബി.ജെ.പിയെ തേടിപിടിക്കുന്നതിന് ‘ടോർച്ച് ലൈറ്റ്’ സഹായകരമാവുമെന്നും കമൽ ഹാസൻ പരിഹസിച്ചു. നിയമസഭ ഉപതെരഞ്ഞെടുപ്പിലും സ്ഥാനാർഥികളെ നിർത്തും. സ്ഥാനാർഥികളാവാൻ 1,137 അപേക്ഷകൾ ലഭിച്ചിട്ടുണ്ട്. മാർച്ച് 11 മുതൽ 15 വരെ ഇവരുമായി അഭിമുഖം നടത്തും. കേരളാതിർത്തിയോട് ചേർന്ന പൊള്ളാച്ചി മണ്ഡലത്തിൽ കമൽ ഹാസൻ ജനവിധി തേടിയേക്കുമെന്നാണ് പാർട്ടി കേന്ദ്രങ്ങൾ നൽകുന്ന സൂചന.
തെൻറ പാർട്ടി ബി.ജെ.പിയുടെ ബി ടീമല്ലെന്ന് കമൽഹാസൻ
തിരുനെൽവേലി: മക്കൾ നീതി മയ്യം ബി.ജെ.പിയുടെ ബി ടീമല്ലെന്ന് പാർട്ടി നേതാവ് കമൽഹാസൻ. തമിഴ്നാടിെൻറ എ ടീമാണിത്. പാർട്ടിയുടെ വളർച്ചയിൽ വിറളി പൂണ്ടവരാണ് ഇത്തരം ആരോപണങ്ങൾ ഉയർത്തുന്നതെന്നും അദ്ദേഹം തിരുനെൽവേലിയിൽ പറഞ്ഞു. പ്രതിപക്ഷ കക്ഷികളുടെ മഹാസഖ്യം തെരഞ്ഞെടുപ്പിൽ മറുപക്ഷം വിജയിച്ചാൽ അവിടേക്ക് ചാടും. അത്തരമൊരു സാഹചര്യത്തിലും ഉറച്ചുനിൽക്കുന്ന ഒരേയൊരു കക്ഷി മക്കൾ നീതി മയ്യം ആയിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബി.ജെ.പി സമ്മർദത്തെ തുടർന്നാണ് ഡി.എം.കെക്കെതിരെ കമൽഹാസൻ അഴിമതി ആരോപണം ഉന്നയിക്കുന്നതെന്ന് ഡി.എം.കെ പ്രസിദ്ധീകരണമായ ‘മുരശൊലി’ അടുത്തിടെ സൂചിപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.