ബി.ജെ.പി തഴയുമോ? ബദൽ സാധ്യതകൾ തുറന്നിട്ട് ശത്രുഘ്നൻ
text_fieldsപട്ന: ബി.ജെ.പിയുടെ ബിഹാറിൽനിന്നുള്ള മുതിർന്ന നേതാവും നിലവിലെ നേതൃത്വത്തിെൻറ കടുത്ത വിമർശകനുമായ ശത്രുഘ്നൻ സിൻഹക്ക് ഇത്തവണ പാർട്ടി ടിക്കറ്റ് നൽകുമോയെന ്ന ചർച്ച സജീവമായി. ഏതാനും വർഷങ്ങളായി പാർട്ടിയുടെ കടുത്ത വിമർശകനും പാർട്ടിയിലെ അസംതൃപ്തർക്കൊപ്പം വേദി പങ്കിടുകയും ചെയ്യുന്ന സിൻഹ ഇതുമുന്നിൽ കണ്ട് മറു നീക്കങ്ങളും സജീവമാക്കിയിട്ടുണ്ട്.
ബിഹാറിൽ സഖ്യകക്ഷികളായ ബി.ജെ.പിയും ജെ.ഡി.യുവും ലോക്ജനശക്തി പാർട്ടിയും തമ്മിൽ സീറ്റ് വിഭജന ചർച്ചകൾ പൂർത്തിയായ സാഹചര്യത്തിലാണ് മുൻ ബോളിവുഡ് നായകെൻറ സ്ഥാനാർഥിത്വം ചർച്ചയായത്. എന്നാൽ, ബി.ജെ.പി തനിക്ക് സീറ്റു തരുമോ ഇല്ലയോ എന്നതിലല്ല, താൻ ബി.ജെ.പി ടിക്കറ്റ് സ്വീകരിക്കുമോ ഇല്ലയോ എന്നതിനെ പറ്റിയാകെട്ട ഉൗഹങ്ങളെന്നാണ് സിൻഹയുടെ പ്രതികരണം. തെൻറ വിമർശനങ്ങളെ പാർട്ടി വിരുദ്ധ പ്രവർത്തനമായി കാണരുതെന്നും ഒരു കണ്ണാടി പിടിച്ചുകൊടുക്കുക മാത്രമാണ് താൻ ചെയ്യുന്നതെന്നും സിൻഹ പറയുന്നു.
സാഹചര്യങ്ങൾ മാറിയാലും സ്ഥലം മാറില്ലെന്നും അദ്ദേഹം പറയുന്നു. പട്ന സാഹിബിൽനിന്ന് രണ്ടു തവണ െതരഞ്ഞെടുക്കപ്പെട്ട സിൻഹ ഇത്തവണയും അവിടെനിന്നുതന്നെ മത്സരിക്കുമെന്നാണ് സൂചിപ്പിച്ചത്. ഇതിനിെട, ജയിലിൽ കഴിയുന്ന ആർ.ജെ.ഡി തലവൻ ലാലുപ്രസാദ് യാദവിനെ കഴിഞ്ഞദിവസം ജയിലിൽ ചെന്നു കണ്ട സിൻഹ, ലാലുവിെൻറ പുത്രന് ഏറെ പ്രശംസകൾ ചൊരിയുകയുമുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.