Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Trinamool Congress
cancel
Homechevron_rightNewschevron_rightIndiachevron_right'നിന്‍റെ എല്ല്​ ഞാൻ...

'നിന്‍റെ എല്ല്​ ഞാൻ ഒടിക്കും'; തമ്മിലടിച്ച്​ തൃണമൂൽ എം.എൽ.എമാർ

text_fields
bookmark_border

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ്​ ആഭ്യന്തര കലഹത്തിൽ പരസ്​പരം പോരടിച്ച്​ എം.എൽ.എമാർ. വെള്ളിയാഴ്ച ഒരു തൃണമൂൽ എം.എൽ.എ മറ്റൊരു എം.എൽ.എ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങളടക്കം പ​ുറത്തുവന്നു. എം.എൽ.എയുടെ എല്ലൊടിക്കുമെന്നായിരുന്നു വിഡിയോയിലെ പരാമർശം.

ടെലിവിഷൻ ചാനലുകളിൽ വൻതോതിൽ പ്രചരിച്ച വിഡിയോയിൽ ഭരത്​പുരിലെ തൃണമൂൽ എം.എൽ.എ ഹുമയൂൺ കബീർ പാർട്ടി പരിപാടിക്കിടെ ഭീഷണി മുഴക്കുന്നത്​ കാണാം.

'റെജിനഗർ എം.എൽ.എ രബിയുൾ ആലം ചൗധരി അഹങ്കാരിയാണെന്നതിൽ സ്വയം അഭിമാനിക്കുന്നു. നിങ്ങൾ എന്‍റെ പാത മുറിച്ചുകടക്കാൻ ​ശ്രമിച്ചാൽ ഒരു പാഠം ഞാൻ പഠിപ്പിക്കും. നിങ്ങളുടെ എല്ല്​ ഞാൻ ഒടിക്കും' -എന്നായിരുന്നു ഹുമയൂണിന്‍റെ പരാമർശം.

ഭരത്​പുരിലെ മുതിർന്ന പാർട്ടി പ്രവർത്തകരിൽ ഒരാളാണ്​ ഹുമയൂൺ. ​കോൺഗ്രസ്​ വിട്ട്​ തൃണമൂലിലെത്തിയയാളാണ്​ ഇദ്ദേഹം.

വിഡിയോ ദൃശ്യങ്ങൾ വൈറലായതോടെ ഹുമയൂണിന്​ കാരണം കാണിക്കൽ നോട്ടീസ്​ അയച്ചതായി തൃണമൂൽ ജനറൽ സെക്രട്ടറി പാർഥ ചാറ്റർജി പറഞ്ഞു.

ഹുമയൂ​ണിന്‍റെ ഭീഷണിക്കെതിരെ ആലം ചൗധരി എം.എൽ.എയു​ം രംഗത്തെത്തി. 'ഞാനും നിങ്ങളും ഒരേ പാർട്ടിയിൽ പ്രവർത്തിക്കുന്നവരാണ്​. നിങ്ങൾ വെള്ളത്തിൽ ജീവിക്കുന്നയാളാണെങ്കിൽ മുതലയുമായി പോരിനിറങ്ങരുത്​' -എന്നായിരുന്നു എം.എൽ.എയുടെ പ്രതികരണം.

സംഭവത്തെക്കുറിച്ച്​ മുതിർന്ന നേതൃത്വത്തിനെ കാര്യങ്ങൾ അറിയിച്ചിട്ടുണ്ടെന്നും മമത ബാനർജിയുടെ വിശ്വസ്​തനായ അനുയായിയെന്ന നിലയിൽ പാർട്ടി തീരുമാനിക്കുന്നത്​ അനുസരിക്കുമെന്നും ചൗധരി കൂട്ടിച്ചേർത്തു.

​ദീർഘകാലമായി തുറന്ന പോരിലായിരുന്നു ഇരു എം.എൽ.എമാരും. പാർട്ടി മുന്നിട്ടിറങ്ങി അനുനയിപ്പിക്കാൻ ശ്രമിച്ചിരുന്നെങ്കിലും വിജയം കണ്ടിരുന്നില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Trinamool CongressHumayun KabirRabiul Alam Chowdhury
News Summary - Will Break Your Bones Trinamool MLA Threatens Party Legislator
Next Story